Home covid19 കർണാടകയിൽ ഇന്നും ഏഴായിരം കടന്നു കോവിഡ് ;രോഗ മുക്തിയിലും വർദ്ധനവ്,ഇന്ന് 124 മരണം

കർണാടകയിൽ ഇന്നും ഏഴായിരം കടന്നു കോവിഡ് ;രോഗ മുക്തിയിലും വർദ്ധനവ്,ഇന്ന് 124 മരണം

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 7,040 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 124 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 81,512 പേരാണ് സജീവ കോവിഡ് രോഗികൾ .

ഇന്ന് സംസ്ഥാനത്ത് രോഗ മുക്തിയിലും വർദ്ധനവ് . 6680 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 2356 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ്, അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 1,41,491 പേർക്കാണ്.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു

ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,131 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ്, 49 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. നഗരത്തിൽ നിലവിൽ 34,584 സജീവ കേസുകളാണ് ഉള്ളത് .

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group