Home covid19 മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

by admin

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. നിലവിൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സമ്പർക്കത്തിൽ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. നേരത്തെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി യെദ്യുരപ്പയും നിലവിൽ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്ക് പിന്നാലെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിനും രോഗം സ്ഥിരീകരിച്ചു.

കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group