Home കർണാടക മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു

മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂർ സംപിഗെഹള്ളി പ്രോഡന്റ് നിയോറയിൽ താമസിക്കുന്ന ശരത് എസ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണപ്പെട്ടു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.പിതാവ്: സനൽകുമാർ. അമ്മ: സുനിത.സഹോദരി: ശ്രുതി.സംസ്കാരം നാളെ രാവിലെ 9 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്‌മശാനത്തിൽ നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group