Home കർണാടക സൂര്യാഘാതം; ബെളഗാവിയിൽ ഒരു മരണം

ബെംഗളൂരു: കടുത്ത ചൂട് തുടരുന്ന വടക്കൻ കർണാടകയിൽ സൂര്യാഘാതത്തെ തുടർന്നു ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ബെളഗാവി ഉഗർ ഖുർദ് ടൗണിലെ വ്യാപാരി വർധമാൻ മധൂ ആണ് മരിച്ചത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. കടയുടെ പുറത്തുനിൽക്കുകയായിരുന്ന മധൂ കടുത്ത ചൂടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഇതോടെ സംസ്ഥാനത്ത് സൂര്യാഘാതത്തെ തുടർന്നു മരിച്ചവരുടെ എണ്ണം മൂന്നായി.ബീദർ, കലബുറഗി, റായ്ച്‌ച്‌ചുരു, യാദ്ഗിർ, വിജയപുര, ബാഗൽക്കോട്ട്, കൊപ്പാൾ, ഗദഗ് എന്നീ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുമെന്നാണ് അറിയിപ്പ്. ബെളഗാവി, ധാർവാഡ് എന്നിവിടങ്ങളിൽ ഒരാഴ്ചയിൽ താപനില 38 ഡിഗ്രിയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്. ബെംഗളൂരു നഗരത്തിൽ താപ നില 36 ഡിഗ്രിയുമാകും. തീരദേശജില്ലകളായ ഉഡുപ്പി, മംഗളൂരു, കർവാർ എന്നിവിടങ്ങളിൽ താപനില 37 ഡിഗ്രിയിലെത്തുമെന്നും മുന്നറിയിപ്പുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group