Home തിരഞ്ഞെടുത്ത വാർത്തകൾ എണ്ണവില കൂടുമെന്ന് ഉറപ്പായെന്ന് റിപ്പോര്‍ട്ട്, മെയ് 15ന് ശേഷം വില കൂടും, ഗ്യാസിനും വര്‍ധിക്കും, വര്‍ധിക്കുന്നത് അഞ്ച് രൂപ വരെ

എണ്ണവില കൂടുമെന്ന് ഉറപ്പായെന്ന് റിപ്പോര്‍ട്ട്, മെയ് 15ന് ശേഷം വില കൂടും, ഗ്യാസിനും വര്‍ധിക്കും, വര്‍ധിക്കുന്നത് അഞ്ച് രൂപ വരെ

ദില്ലി: ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്.രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുമെന്ന് ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 4-5 രൂപ വരെ ഉയരും. ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം. ഏകദേശം നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവുണ്ടാകുന്നത്. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്.

ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഒഎംസികള്‍ നേരിടുന്നതെന്നും ചില്ലറ ഇന്ധന വിലയും വർദ്ധിച്ചുവരുന്ന ചെലവുകളും തമ്മിലുള്ള കടുത്ത പൊരുത്തക്കേട് ചൂണ്ടിക്കാണിച്ച്‌ വൃത്തങ്ങള്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയില്‍ കടുത്ത ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല. ‌മിഡില്‍ ഈസ്റ്റിലെ നീണ്ടുനില്‍ക്കുന്ന അസ്ഥിരത എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക്, യുദ്ധം മൂലം തടസ്സപ്പെട്ടിരിക്കുന്നത് ആഗോള ഊർജ്ജ വിതരണത്തിന് ആഘാതത്തിന് കാരണമായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group