Home Featured വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം തടയുന്നതിനായി വമ്ബന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ വരുന്നു

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം തടയുന്നതിനായി വമ്ബന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍: ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകള്‍ വരുന്നു

by admin

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അടുത്ത വര്‍ഷം മുതല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്കും നിലവിലെ പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ക്കും ഇലക്‌ട്രോണിക് മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടുകളാവും ലഭിക്കുക.

പൈലറ്റ് പ്രൊജക്ടിന്‍്റെ ഭാഗമായി ഔദ്യോഗിക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കിടയില്‍ 20,000 ഇ-പാസ്‌പോര്‍ട്ടുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇ-പാസ്പോര്‍ട്ടിലൂടെ വ്യാജ പാസ്പോര്‍ട്ട് നിര്‍മിക്കുന്നത് തടയാനാവുമെന്നാണ് കേന്ദ്രം കരുതുന്നത്.

ഇന്ത്യന്‍ കൊ-വാക്‌സിന്‍ ആദ്യട്രയലില്‍ സുരക്ഷിതം

പദ്ധതിക്കായി ഒരു ഏജന്‍സിയെ ചുമതലപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറില്‍ 10,000 മുതല്‍ 20,000 വരെ വ്യക്തിഗത ഇ-പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ ഈ ഏജന്‍സിക്ക് സാധിക്കും. ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവരുടെ പ്രവര്‍ത്തനം. ഏജന്‍സിയെ കണ്ടെത്താന്‍ കേന്ദ്രം ശ്രമം തുടങ്ങിക്കഴിഞ്ഞു.

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിയെയും നിരോധിച്ചേയ്ക്കും

എം.ഇ.എ ആസ്ഥാനത്തെ സി.പി.വി ഡിവിഷനില്‍ നിന്ന് മാത്രമാണ് ഇതുവരെ ഉദ്യോഗസ്ഥര്‍ക്കുള്ള ഇ-പാസ്പോര്‍ട്ടുകള്‍ വിതരണം ചെയ്തിരുന്നത്. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തെ ആറ് പാസ്പോര്‍ട്ട് ഓഫീസുകളില്‍നിന്ന് ഇ-പാസ്പോര്‍ട്ട് ലഭിക്കും.

bangalore malayali news portal join whatsapp group

ഓണക്കാലത്ത് കേരള-കർണാടക അന്തർ സംസ്ഥാന ബസ്സ് സർവീസ് ഏർപ്പെടുത്താൻ കെ എസ് ആർ ടി സി

ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി‌.എ‌.ഒ) മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 10000 പാസ്പോര്‍ട്ടുകളും ദിനേന 50000 പാസ്പോര്‍ട്ടുകളുമാണ് വിതരണം ചെയ്യുക. പിന്നീട് മണിക്കൂറില്‍ 20,000 എന്ന നിലയ്ക്കാകും വിതരണം. ശേഷം ദിവസം ഒരു ലക്ഷം എന്ന നിലയില്‍ വിതരണം വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group