Home Featured ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ

ഇന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ

by admin

ന്ത്യയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് ഹർഷവർധൻ ഇക്കാര്യം പറഞ്ഞത്.

‘ചില പ്രദേശങ്ങളിൽ ചിലപ്പോൾ രോഗവ്യാപനത്തിന്റെ തോത് കൂടുതലായിരിക്കും. എന്നു കരുതി രാജ്യത്ത് സമൂഹ വ്യാപനമുണ്ടായെന്ന് പറയാൻ സാധിക്കില്ല’- മന്ത്രി ഹർഷവർധൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേര്‍ക്കാണ്  രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 7,67,296 ആയി ഉയർന്നു.

bangalore malayali news portal join whatsapp group

24 മണിക്കൂറിനിടെ 487 പേർ മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക്. നിലവിൽ 2,69,789 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.രോഗമുക്തി നിരക്ക് ഉയരുന്നുവെന്നാണ് കേന്ദ്രം ലഭ്യമാക്കുന്ന കണക്കുകൾ പറയുന്നത്.നിലവിൽ 62.08 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇത് വരെ 4,76,378 പേർ കൊവിഡ് മുക്തരായി.

കേരളത്തിൽ  നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

മഹാരാഷ്ട്രയിൽ തന്നെയാണ് എറ്റവും കൂടുതൽ രോ​ഗികൾ. 2,23,724 പേ‌‌ർക്കാണ് ഇത് വരെ മഹാരാഷ്ട്രയിൽ മാത്രം രോ​ഗം സ്ഥിരീകരിച്ചത്. 9,448 പേരാണ് മഹാരാഷട്രയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group