Home Featured ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter

by admin

കേരളത്തിനെതിരെ ഏറ്റവുമധികം വ്യാജപ്രചരണങ്ങൾ നടക്കുന്നത് ട്വിറ്ററിലാണ്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ സജീവമായ മലയാളി സമൂഹം ട്വിറ്ററിൽ അത്ര ആക്ടീവുമല്ല. ആന മരണപ്പെട്ട സംഭവത്തിൽ കേന്ദ്ര മന്ത്രിമാരും, മേനക ഗാന്ധിയെപ്പോലുള്ള ദേശീയ നേതാക്കൾ ഉൾപ്പെടെ വിവിധ വ്യാജ വാദങ്ങളും വിദ്വേഷ പ്രചരണവുമാണ് കേരളത്തിനെതിരെ നടത്തിയത്. ട്വിറ്ററിൽ മലയാളികളുടെ സജീവത ഉറപ്പാക്കാനായി KeralaComesToTwitter എന്ന ഹാഷ് ടാഗിൽ കുറച്ചുദിവസമായി മലയാളികൾ ട്വീറ്റുകളുമായി സജീവമാണ്. പതിനായിരത്തിലേറെ ട്വീറ്റുകളുമായി ട്രെൻഡിംഗിലുമെത്തി KeralaComesToTwitter ഹാഷ്ടാഗ്.

കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം

‘മലയാളി ട്വിറ്റർ സർക്കിൾ’ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെയാണ് ട്വിറ്ററിലേയ്ക്ക് മലയാളികളെ ക്ഷണിക്കുന്നത്. ട്വിറ്ററിൽ പുതുതായി അക്കൗണ്ടുകൾ തുടങ്ങുന്നവർ പ്രൊഫൈൽ ലിങ്ക് കമന്റായി ഇട്ടുകൊണ്ട് കാമ്പയിനിന് പിന്തുണ അറിയിച്ചു. കാമ്പയിൻ അനുകൂല ഗ്രൂപ്പുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിലും സജീവമാണ്. മലയാളികളെ ട്വിറ്ററിൽ സജീവമാക്കുക, കേരളത്തിന് അനുകൂലമായുള്ള ട്വീറ്റുകൾ ട്രെൻഡിംഗ് ലിസ്റ്റിൽ നിലനിർത്തുക എന്നിവയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

പാലക്കാട് സൈലന്റ് വാലിയിൽ പടക്കക്കെണി കഴിച്ച് ആന മരിച്ച സംഭവത്തിൽ വിദ്വേഷച്ചുവയുളള വ്യാജപ്രചരണങ്ങൾ ട്വിറ്ററിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്നു. കേരളത്തെ അപകീർത്തിപ്പെടുത്തും വിധം ആഗോളതലത്തിൽ പ്രചരിച്ച വാർത്തകൾക്കെതിരെയാണ് KeralaComesToTwitter ഹാഷ്ടാഗ്. മെയ് 27നാണ് ഗർഭിണിയായ പിടിയാന ചരിഞ്ഞത്. സംഭവത്തിൽ ആദ്യം പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കേരളത്തിനെതിരെ പോസ്റ്റുകൾ ഷെയർ ചെയ്തവർ പിന്നീടത് പിൻവലിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group