Home covid19 “ബംഗളുരു ലോക്ക്ഡൗൺ”,നാളെ സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നാളെ മുതൽ നിലവിൽ വന്നേക്കും

“ബംഗളുരു ലോക്ക്ഡൗൺ”,നാളെ സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നാളെ മുതൽ നിലവിൽ വന്നേക്കും

by admin
center may announce relaxation

ബംഗളുരു :ദിവസങ്ങളായി കോവിഡ്കേസുകൾ ക്രമാതീതമായി വർധിക്കുകയും കണ്ടൈൻമെൻറ് സോണുകൾ അഞ്ഞൂറിനു അടുത്ത് എത്തുകയും ചെയ്തതോടെ ബംഗളുരുവിൽ മറ്റൊരു ലോക്കഡോൺ ഉണ്ടായേക്കുമെന്നുള്ള സൂചനകൾ ആരോഗ്യ മന്ത്രി ശ്രീ ബി ശ്രീരാമലു ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി നൽകിയിരുന്നു എന്നാൽ അടുത്ത ലോക്കഡോൺ വിഷയങ്ങളും പുതിയ കോവിഡ്പ്രധിരോധ മഗാ നിർദ്ദേശങ്ങളും തീരുമാനിക്കുന്നതിനായി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നാളെ സർവ കക്ഷിയോഗം വിളിച്ചു .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

മുഖ്യമന്ത്രി യെദ്യൂരപ്പ സാമൂഹിക അകലം പാലിക്കുന്നതിന് വേണ്ടി ജനങ്ങൾ കൂടുതൽ ബോധവാന്മാരെകേണ്ടതിനെ കുറിച്ച് പറഞ്ഞു “മറ്റൊരു ലോക്കഡൗൺ അല്ലെങ്കിൽ സീൽഡൗൺ ഒഴിവാക്കാൻ സാമൂഹിക അകലം പാലിച്ചു കൊണ്ട് ജനങ്ങൾ പരമാവധി സഹകരിക്കണം ”

ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 173 കേസുകളും ബംഗളുരു നഗര ജില്ലയിൽ നിന്നാണെന്നുള്ളത് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കൂടാതെ നഗരത്തിൽ മാത്രം ഇന്നലെ 5 പേർ മരണപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വളരെ സങ്കീര്ണമാവുകയാണ്. നിലവിൽ കെആർ മാർക്കറ്റ്, സിദ്ധാപുര, വി വി പുരം, കലാസിപല്യ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സമ്പൂർണ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ് .

സര്‍വകലാശാല പരീക്ഷകള്‍ ഒഴിവാക്കാൻ യുജിസി നിര്‍ദേശം; പുതിയ അക്കാദമിക് വര്‍ഷം ഒക്ടോബര്‍ മുതല്‍

ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നുണ്ട് . അതിനെതിരെ ബിബിഎംപികമ്മീഷണർ പ്രസ്താവനയിറക്കി . “സർക്കാർ നിരന്തരമായി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട് ,ലോക്ക്ഡൗൺ സാദ്ധ്യതകൾ ഉണ്ടെങ്കിൽ ഔദ്യോഗികമായി ജനങ്ങളെ അറിയിക്കും ” അദ്ദേഹം കൂട്ടി ചേർത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group