Home Featured 230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ ആരംഭിച്ചു

by admin

നിലവില്‍ സര്‍വീസ് നടത്തുന്ന 230 സ്‌പെഷല്‍ ട്രെയിനുകളിലേയ്ക്കുള്ള തല്‍ക്കാല്‍ റിസര്‍വേഷന്‍ റെയില്‍വെ തുടങ്ങി. ജൂണ്‍ 30മുതലുള്ള യാത്രകള്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുക. തല്‍ക്കാല്‍ ബുക്കിങിന് നേരത്തെയുണ്ടായിരുന്ന രീതിതന്നെയാകും തുടരുക.

യാത്രയ്ക്ക് ഒരുദിവസംമുമ്ബാണ് ടിക്കറ്റ്ബുക്ക് ചെയ്യാനാകുക. എസി കോച്ചിലേയ്ക്ക് രാവിലെ 10നും സ്ലീപ്പര്‍ ക്ലാസിലേയ്ക്ക് 11മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവവഴി ബുക്ക്‌ചെയ്യാം.

ജൂലൈ 5  മുതൽ കർണാടകയിൽ വീണ്ടും "ഞായറാഴ്ച കർഫ്യു " : സമ്പൂർണമായി അടച്ചിടും യെദ്യൂരപ്പ  

സാധാരണ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ 120 ദിവസംമുമ്ബുവരെ ബുക്ക്‌ചെയ്യാമെന്നും റെയില്‍വെ വ്യക്തമക്കി. 30 പ്രത്യേക രാജധാനി ട്രെയിനുകള്‍ക്കും 200 പ്രത്യേക മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇത് ബാധകമാണ്.

bangalore malayali news portal join whatsapp group for latest update
 ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ  യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group