Home Featured കേരളത്തിൽ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

കേരളത്തിൽ നാളെ മോട്ടോര്‍ വാഹന പണിമുടക്ക്

by admin

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമര സമിതി ജൂലൈ പത്തിന് സംസ്ഥാനത്ത് പണിമുടക്ക് നടത്തും. ഇന്ധന വില വര്‍ധനവ് തടയുക, ഓട്ടോ- ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.

bangalore malayali news portal join whatsapp group

പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്.

ഒക്ടോബറിൽ കർണാടകയെ കാത്തിരിക്കുന്നത്  ഏറ്റവും അപകടകരമായ അവസ്ഥ,സർക്കാരിന്റെ പദ്ധതികൾ ചിലർ ഇല്ലാതാക്കി:കോവിഡ് വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചു  ഉപമുഖ്യമന്ത്രി അശ്വത് നാരായൺ 

പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ 28ന് ചേർന്ന യോഗത്തിലായിരുന്നു പണിമുടക്കിന് ആഹ്വാനം ചെയ്തത്. സമരസമിതി തീരുമാനപ്രകാരം ജൂലൈ ആറിന് ഓട്ടോ-ടാക്‌സി സ്റ്റാന്‍ഡുകളില്‍ കരിദിനമായി ആചരിക്കുകയും ചെയ്തിരുന്നു.

രണ്ടാം ദിവസവും കർണാടകയിൽ 2000 കടന്നു കോവിഡ് ,17 മരണം :ബംഗളുരുവിൽ മാത്രം 1373 കേസുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group