ആഷിക് അബു പ്രഖ്യാപിച്ച വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റമീസ് വിവാദത്തിന് പിന്നാലെ പ്രൊജക്ടില്‍ നിന്ന് മാറി. റമീസ് ഫേസ്ബുക്കില്‍ എഴുതിയ രാഷ്ട്രീയ നിലപാടുകളും പോസ്റ്റുകളും ചര്‍ച്ചയായിരുന്നു. റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യതയെന്നും ഇക്കാര്യം വിശദീകരിച്ച് ആഷിഖ് അബു. റമീസിന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ സാഹചര്യത്തില്‍ അദ്ദേഹം തന്നെ പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്ക്കാന് തീരുമാനിക്കുന്നതായി റമീസ് അറിയിച്ചതായി ആഷിഖ് അബു.
ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചും നിരപരാധിത്വം ബോധ്യപ്പെടുത്തി വാരിയംകുന്നന് പ്രൊജക്ടിലേക്ക് തിരിച്ചുവരുമെന്ന് റമീസ്. താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്നും റമീസ്
ആഷിഖ് അബു റമീസിന്റെ പിന്മാറ്റത്തെക്കുറിച്ച്
“മറ്റൊരു സംവിധായകനുമായി വാരിയംകുന്നന് എന്ന ചിത്രം നിര്‍മ്മിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതല്‍ തന്നെ ഈ ഉദ്യമത്തില്‍ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേര്‍ച്ചുകള്‍ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളില്‍ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കില്‍ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേല്‍ സംശയത്തിന്റെ നിഴല്‍ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താന്‍ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നന് എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നില്ക്കാന് തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്. ” ആഷിഖ് അബു
റമീസ് എട്ട് വര്‍ഷം മുമ്പ് ഫേസ്ബുക്കിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലുമായി ഇട്ടിരുന്ന പോസ്റ്റുകളില്‍ കടുത്ത സ്ത്രീവിരുദ്ധതയും മതമൗലികവാദത്തെ തുറന്നു പിന്തുണക്കുന്ന നിലപാടുകളും ഉണ്ടായിരുന്നത് സിനിമ പ്രഖ്യാപിച്ച ഘട്ടത്തില്‍ പലരും ഷെയര്‍ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ റമീസ് ക്ഷമാപണം നടത്തുകയും വിശദീകരണം നല്കുകയുമുണ്ടായി.
എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മുമ്പ്, ആദ്യമായി എഫ് ബി യില്‍ ഒക്കെ വന്ന കാലത്ത് ആവേശത്തില്‍ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊളിറ്റിക്കല്‍ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വര്‍ഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തില്‍ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാന്‍ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവന്‍ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളില്‍ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു.
റമീസ് മുഹമ്മദിന്റെ പ്രതികരണം
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.
ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം
എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
The cue entertainment
- കർണാടകയിൽ ഇന്ന് 445 പേർക്ക് കോവിഡ്:ബാംഗളൂരിൽ 3 പേര് ഉൾപ്പെടെ 10 മരണം
- യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട
- “ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും
- ഒന്നിന് 5,400 രൂപ; കൊവിഡ് 19 മരുന്ന് അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് അയച്ചു, ആദ്യ ബാച്ചില്‍ മരുന്ന് അയച്ചത് രോഗം പിടിമുറുക്കിയ സംസ്ഥാനങ്ങളിലേയ്ക്ക്
- കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ്,6 മരണം:ബംഗളുരുവിൽ മാത്രം 113 രോഗികൾ
- ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത:സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു
- മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന വധൂവരന്മാര്ക്ക് ക്വാറന്റീന് വേണ്ട; എട്ടാം ദിവസം തിരിച്ചു പോകണം
- കൊവിഡിന് മരുന്നുമായി ബാബാ രാംദേവ്:ഏഴു ദിവസം കൊണ്ട് കൊവിഡ് മാറുമെന്ന് അവകാശവാദം
- ബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ
- നിങ്ങൾക്ക് കോവിഡ് ബാധയുണ്ടായാൽ സർക്കാർ ചെയ്യുന്നതെന്താണ് ? കർണാടക പുതിയ കോവിഡ് ചികിത്സ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി
- ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു
- കോവിഡ് മരണങ്ങൾ : വിറങ്ങലിച്ച് ബംഗളുരു ,കൂസലില്ലാതെ ജനങ്ങൾ :വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും ഉൾപ്പെടെ അടച്ചുപൂട്ടി .
- “ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം
- മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും
- ‘കേറി വാടാ മക്കളേ’; ട്വിറ്ററില്‍ ട്രെന്റായി #KeralaComesToTwitter
- കേരളത്തിലേക്ക് പോകാൻ കോവിഡ് പരിശോധന വേണോ ?സത്യാവസ്ഥ പരിശോധിക്കാം
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ ചെയ്യുന്നതെങ്ങനെയെന്നു നോക്കാം
- അഫിലിയേഷൻ ഫീസ് വെട്ടിക്കുറച്ച് ബാംഗ്ലൂർ യൂണിവേഴ്സിറ്റി : ആശ്വാസത്തോടെ വിദ്യാർത്ഥികൾ
- തിങ്കളഴ്ച മുതൽ ബെംഗളുരുവിലേക്ക് യാത്ര ചെയ്യാൻ പാസ് അപ്പ്രൂവൽ വേണ്ട : പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി
- അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം അംഗീകരിച്ചേക്കില്ല : മറ്റു ജില്ലകളിലേക്കുള്ള പൊതു ഗതാഗതവും ഉടനെയില്ല
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്