Home Featured മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും

മാലിന്യമെടുക്കാൻ ഇനി 200 രൂപ ,വാണിജ്യ സ്ഥാപനങ്ങളിൽ 500 :ബിബിഎംപി നിയമത്തിനെതിരെ കോൺഗ്രസ്സും റെസിഡൻഷ്യൽ അസോസിയേഷനുകളും

by admin

ബെംഗളൂരു:കെട്ടിട ഉടമകൾ അവരുടെ വീടിന്റെ പടിവാതിൽക്കൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾക്കായി ഇനി എല്ലാ മാസവും ഉപയോക്തൃ ഫീസായി 200 രൂപ നൽകണം. വാണിജ്യ സ്ഥാപനങ്ങളിൽ കുറഞ്ഞത് 500 രൂപയെങ്കിലും ഈടാക്കും.ഇത് സോളിഡ് വേസ്റ്റ് മനനജ്മെന്റ് (SWM ) സെസിന് പുറമേ എല്ലാ വർഷവും പ്രോപ്പർട്ടി ടാക്സിനൊപ്പം ശേഖരിക്കും.

ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ടു വന്നിട്ടുണ്ട് . SWM സെസ് സ്വീകരിക്കുന്നതിന് പുറമെ ഇത്തരം ഒരു ഫീസിന്റെ ആവശ്യകതയെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ് പ്രധിഷേധ പരിപാടികൾ ആരംഭിച്ചു ,

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം        

സ്പെഷ്യൽ കമ്മീഷണർ രൺദീപ് ഡി പറയുന്നു : “വീടുതോറുമുള്ള മാലിന്യങ്ങൾ, തെരുവ് ശുചീകരണം , ശുചീകരണ മെഷീനുകൾ എന്നിവയ്ക്കാണ് പുതിയ ഫീസ് ഈടാക്കുന്നത്. ഇത് നഗരത്തിലെ മുഴുവൻ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തും ” പ്രോപ്പർട്ടി ഉടമകളിൽ നിന്ന് സോളിഡ് വേസ്റ്റ് മനനജ്മെന്റ് (SWM ) സെസ്സായി 200 മുതൽ 600 രൂപ വരെ ബിബിഎംപി നിലവിൽ ഈടാക്കുന്നുണ്ട് .

ഉപയോക്തൃ ഫീസ് പിരിക്കുന്നതിനുള്ള ഉത്തരവ് ജൂൺ 5 ന് സർക്കാർ പുറപ്പെടുവിപ്പിച്ചു .

ശേഖരിക്കുന്ന മാലിന്യത്തിന്റെ ഭാരത്തിനനുസൃതമായി വാണിജ്യ സ്ഥാപനങ്ങളുടെ ഫീസ് 500 രൂപയിൽ നിന്ന് വർധിക്കും .ശാസ്ത്രീയമായ രീതിയിൽ മാലിന്യങ്ങൾ വേർതിരിക്കുന്നവർക്ക് 50 % വരെ ഇളവുകളുണ്ടായേക്കും . അതിനു ബിബിഎംപി മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കും .SWM സെസ് 50 % കുറക്കുന്നതുമായി ബന്ധപ്പെട്ട് റിപോർട്ടുകൾ സമർപ്പിച്ചിട്ടുമുണ്ട് .

ബംഗളുരു അപകടത്തിലേക്കാണോ ? നഗരത്തിലുള്ളവർക്കും തിരിച്ചു വരാനുള്ളവർക്കുമായി നഗരത്തിന്റെ ഇപ്പോഴത്തെ കോവിഡ് ചിത്രം പരിശോധിക്കാം

റെസിഡൻഷ്യൽ അസോസിയേഷനുകൾ ഇതിനെതിരെ കടുത്ത അമര്ഷമാണ് രേഖപ്പെടുത്തുന്നത് . നിലവിൽ മാലിന്യ ശേഖരണം താറുമാറായ നിലയിലാണ് പ്രവർത്തിക്കുന്നത് ,ആഴ്ചയിൽ ഒരു തവണ എന്ന നിലയിൽ മാത്രം ശേഖരിക്കുന്ന പ്രവണതയ്ക്ക് ഒരു പരിഹാരമാണ് ബിബിഎംപി ആദ്യം കൊണ്ട് വരേണ്ടത് എന്നും നഗർഭവി അസോസിയേഷൻ പ്രതിനിധി ക്രാന്തി റാവു അഭ്പ്രായപ്പെട്ടു .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group