Home Featured ധോണിയ്ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച്‌ റെയ്‍നയും

ധോണിയ്ക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച്‌ റെയ്‍നയും

by admin

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായത്തില്‍ ഇനി മഹി ഇല്ല. ഏറെ നാളായി നീണ്ടു നില്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി പടിയിറങ്ങി. 16 വര്‍ഷം നീണ്ട സംഭവബഹുലമായ കരിയറിനാണ് ഇന്ന് 7:30ഓടെ പരിസമാപ്തി ആയിരിക്കുന്നത്.

എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച്‌ സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ അറിയിച്ചത്.

ഇന്ത്യന്‍ കൊ-വാക്‌സിന്‍ ആദ്യട്രയലില്‍ സുരക്ഷിതം

ധോണിയോടൊപ്പം കളിക്കാനായത് ഏറ്റവും ഇഷ്ടപ്പെട്ടതും അഭിമാനം തോന്നിയ നിമിഷമാണെന്നും ധോണിയോടൊപ്പമുള്ള ഈ യാത്രയില്‍ താനും ഒപ്പം കൂടുകയാണെന്നാണ് റെയ്‍ന തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ധോണി ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് സ്വയം മാറി നിന്നതാണെങ്കില്‍ റെയ്‍നയ്ക്ക് ഏറെ നാളായി ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.

ഒരു നീളന്‍ മുടിക്കാരന്‍ പയ്യനായെത്തി ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരനായി മാറാന്‍ ധോണിക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. അരങ്ങേറ്റം കുറിച്ച്‌ ഏകദേശം നാല് വര്‍ഷം ആയപ്പോള്‍ തന്നെ ധോണിക്ക് ഇന്ത്യന്‍ ടി 20 ടീമിന്റെ നായകനാകാന്‍ അവസരം ലഭിച്ചു. നായകസ്ഥാനം ഏറ്റെടുത്ത് ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറിയ ധോണി പ്രഥമ ടി 20 ലോകകിരീടവുമായാണ് തിരികെ ഇന്ത്യയില്‍ എത്തിയത്.

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിയെയും നിരോധിച്ചേയ്ക്കും

അവിടെ നിന്ന് അങ്ങോട്ട് ധോണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മൂന്നാം നമ്ബറില്‍ നിന്നും സ്വയം താഴേക്ക് ഇറങ്ങി പ്രതിസന്ധി ഘട്ടത്തില്‍ ടീമിനെ നെഞ്ചുറപ്പോടെ വിജയതീരമണക്കുന്ന കാഴ്ച കോരിത്തരിപ്പോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ നോക്കി നിന്നത്. ഏകദിന-ടെസ്റ്റ്‌ ടീമുകളുടെ നായകന്‍ ആയി മാറിയ ധോണി നീണ്ട 28 വര്‍ഷക്കാലത്തെ ഇന്ത്യന്‍ ആരാധകരുടെ സ്വപ്നവും സാക്ഷാത്കരിച്ചു.

2011ല്‍ ധോണിയുടെ കീഴിലാണ് ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ക്രിക്കറ്റ്‌ ദൈവത്തിനും ധോണി ലോകകിരീടം നല്‍കി അര്‍ഹിക്കുന്ന യാത്രയയപ്പ് നല്‍കി. 2013ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്ബ്യന്‍സ് ട്രോഫിയിലും മുത്തമിട്ടതോടെ ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടുന്ന ഏക നായകനുമായി ധോണി മാറി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 8 തവണ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 3 തവണ കപ്പുയര്‍ത്തുകയും ചെയ്തു. വിക്കറ്റിന് പിന്നിലെ മിന്നും സ്റ്റാമ്ബിങ്ങുകളും ഇനി ഓര്‍മ്മ മാത്രമാകുകയാണ്.

ഓണക്കാലത്ത് കേരള-കർണാടക അന്തർ സംസ്ഥാന ബസ്സ് സർവീസ് ഏർപ്പെടുത്താൻ കെ എസ് ആർ ടി സി

പ്രതിസന്ധി ഘട്ടത്തില്‍ പക്വതയോടെ പോരാടണമെന്ന് ഓരോ ഇന്ത്യക്കാരെയും പഠിപ്പിച്ചത് ധോണിയായിരുന്നു. മനസാന്നിധ്യം കൈവിടാതെ കൃത്യമായ ആസൂത്രണങ്ങളിലൂടെ ധോണി ഇന്ത്യന്‍ ടീമിനെ പടുത്തുയര്‍ത്തി. ഒരുപിടി യുവതാരങ്ങളെ ടീമിലേക്ക് എത്തിച്ചതിലും ധോണിയെന്ന നായകന്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ക്കായി ധോണി തയ്യാറെടുക്കുമ്ബോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു ധോണി ഒരിക്കല്‍ കൂടി നീലക്കുപ്പായം അണിയുമെന്ന്. ആ പടുകൂറ്റന്‍ സിക്‌സറുകള്‍ ഒരിക്കല്‍ കൂടി കാണാനാകുമെന്ന്.. എന്നാല്‍ എല്ലാവരെയും അമ്ബരപ്പിച്ചു കൊണ്ട് അയാള്‍ ശാന്തനായി പടിയിറങ്ങുകയാണ്.അരങ്ങേറ്റ മത്സരത്തിലും വിടപറയല്‍ മത്സരത്തിലും ക്രീസിലെത്താനാകാതെയാണ് ധോണി പുറത്തായത് എന്നത് ആകസ്മികതയാണെന്ന് വിശ്വസിക്കട്ടെ. നന്ദി ധോണി. ഇന്ത്യയെന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചതിന്.

നാട്ടിൽ കുടുങ്ങിയവർക്ക്‌  വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം  "ഘർ പേ രഹോ " ശ്രദ്ധേയമാവുന്നു        

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group