ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്സിനായ കൊ-വാക്സിന് മനുഷ്യരില്‍ പാര്ശ്വഫലങ്ങളുണ്ടാക്കില്ലെന്ന് ആദ്യ ഘട്ട പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി റിപ്പോര്‍ട്ട്. ഐ.സി.എം.ആറിന്റെ നേതൃത്വത്തില്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഹൈദരാബാദിലെ ഭാരത് ബയോടെക് കമ്ബനിയാണ് കൊ വാക്സിന് വികസിപ്പിച്ച് പരീക്ഷണം നടത്തുന്നത്.
ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ പടരില്ല; പേടിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന
ഡല്‍ഹി എയിംസ്, പാട്ന എയിംസ്, ഹരിയാനയിലെ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസ്, നാഗ്പൂരിലെ ഗില്ലര്ക്കര് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുങ്ങി 12 ആശുപത്രികളിലായി 375 പേരില്‍ നടക്കുന്ന ഒന്നാം ഘട്ട പരീക്ഷണത്തിലാണ് വാക്സിന് സുരക്ഷിതമാണെന്ന് തെളിഞ്ഞത്. വാക്സിന് കുത്തിവച്ച ഇവരില്‍ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒന്നാം ഘട്ട പരീക്ഷണം ഈമാസം അവസാനം വരെ നീളും. തുടര്‍ന്ന് വാക്സിന് രോഗത്തെ എത്രത്തോളം തടയുമെന്ന് കണ്ടെത്താനുള്ള രണ്ടാം ഘട്ട ട്രയല്‍ തുടങ്ങും.
വാക്സിന് രജിസ്ട്രേഷനില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഡോക്ടര്‍ രാജിവച്ചു
വാക്സിന് കുത്തിവച്ച വോളണ്ടിയര്‍മാരില്‍ പാര്‍ശ്വ ഫലങ്ങളോ, മറ്റ് കുഴപ്പങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാനയില്‍ റോത്തക്കിലുള്ള പി.ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കല്‍ സയന്‍സസിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വിജിലേറ്റര്‍ ഡോ. സവിതാ വര്‍മ്മ അറിയിച്ചു.
നാട്ടിൽ കുടുങ്ങിയവർക്ക് വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം “ഘർ പേ രഹോ ” ശ്രദ്ധേയമാവുന്നു
കൊവാക്സിനു പുറമെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയുടെ വാക്സിന്റെയും പ്രശസ്ത ഔഷധ നിര്‍മ്മാതാക്കളായ സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്സിന്റെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്.
- തദ്ദേശ വോട്ടര്‍പട്ടികയില്‍ ഇന്നു മുതല്‍ പേരു ചേര്‍ക്കാം
- കണ്മുന്നില് പ്രകൃതി നശിക്കുന്നത് കണ്ടാലും നോക്കി നില്‍ക്കേണ്ടി വരും, എന്താണ് ഇഐഎ 2020, വിശദമായി അറിയാം
- മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
- ‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
- കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി
- മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
- രാജ്യത്തെ ആദ്യത്തെ മൊബൈൽ കോവിഡ്- 19 ലാബുകൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു
- മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്