Home Featured രാജമല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു; മരണം പതിനൊന്നായി, 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍പെട്ടത് 78 പേര്‍

രാജമല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു; മരണം പതിനൊന്നായി, 12 പേരെ രക്ഷപ്പെടുത്തി; അപകടത്തില്‍പെട്ടത് 78 പേര്‍

by admin

മൂന്നാര്‍: ഇടുക്കി രാജമല ദുരന്തത്തില്‍ മരണം 11 ആയി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 16 പേരെ രക്ഷപ്പെടുത്തി. ഇതില്‍ നാല് പേരുടെ ഗുരുതരമാണ് 58 പേരെ കണ്ടെത്താനുണ്ട്. 78 പേരാണ് അപകടത്തില്‍ പെട്ടതെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.

രാജമലയില്‍ മൂന്നര കിലോ മീറ്റര്‍ മുകളില്‍ നിന്ന് കുന്നിടിഞ്ഞ് വന്നതാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആ ഭാഗം പൊട്ടി പുഴ പോലെയായി. മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 78 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നുമാണ് വിവരം.

മുത്തങ്ങ വഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു : മലബാർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക

ഉറക്കത്തിനിടെ പുലര്‍ച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് എന്നാണ് വിവരം. രാത്രി അപകടമുണ്ടായതാണ് ദുരന്തവ്യാപ്തി കൂട്ടിയത്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘവും മെഡിക്കല്‍ സംഘവും ആംബുലന്‍സുകളും പുറപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ അലര്‍ട്ടുകളില്‍ മാറ്റം വന്നു. പത്തനംതിട്ട, കോട്ടം, ഇടുക്കി, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവനന്തപുരം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

കുടകില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് നാലു പേരെ കാണാതായി;വീരാജ്‌പേട്ട മടിക്കേരി റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group