ബെംഗളൂരു: നീറ്റ്, സി.ബി.എസ്.ഇ. പരീക്ഷാ തട്ടിപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഡൽഹിയിലെ പ്രതിഷേധം ബെംഗളൂരുവിലേക്കും വ്യാപിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഇന്ന് വൈകീട്ട് നാലിന് ഫ്രീഡം പാർക്കിലാണ് പ്രതിഷേധം. സമരത്തിന് മുന്നോടിയായി നടൻ പുനീത് രാജ്കുമാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തും.പ്രതിഷേധത്തിന് സ്ഥാപകൻ അഭിജീത് ദീപ്കെ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് എന്നിവർ നേതൃത്വം നൽകും.അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുക്കുമെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു.