Home കർണാടക ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച്‌ അപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ ബൈക്ക് ഡിവൈഡറിലിടിച്ച്‌ അപകടം: രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

by ടാർസ്യുസ്

ബംഗളൂരു: കർണാടകയിലെ കെങ്കേരിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാർത്ഥികള്‍ മരണപ്പെട്ടു.ബംഗളൂരു ബി.ജി.എസ് കോളേജിലെ നാലാം വർഷ നഴ്സിങ് വിദ്യാർത്ഥികളായ അതുല്‍ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ ഡെന്റല്‍ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിള്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. മൈസൂരുവില്‍ നിന്നും ബംഗളൂരുവിലേക്ക് ബൈക്കില്‍ വരികയായിരുന്നു ഇരുവരും.ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അതുലും ഗൗരി ശങ്കറും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. അപകടം നടന്നയുടൻ കെങ്കേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികള്‍ സ്വീകരിച്ചു. നിലവില്‍ രാജ രാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍, പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ കെങ്കേരി ട്രാഫിക് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group