Home കർണാടക യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ കെഎസ്ആർ സ്റ്റേഷൻ നവീകരണം, 16 മുതൽ കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്റ്റേഷനായ ക്രാന്തിവീര സങ്കൊല്ലി രായണ്ണ റെയിൽവേ സ്റ്റേഷനിൽ – (കെഎസ്ആർ/മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ) നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമായി കേരളത്തിലേക്കുൾപ്പെടെയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജൂൺ 16 മുതൽ ഓഗസ്റ്റ് ആദ്യവാരം വരെയാണ് നിയന്ത്രണം.താഴെ കൊടുത്തിരിക്കുന്ന ട്രെയിനുകൾക്കാണ് നിയന്ത്രണംഎറണാകുളം-കെഎസ്ആർ ബെംഗളൂരു എക്‌സ്പ്രസ് (16378):ജൂൺ 16 മുതൽ ഓഗസ്റ്റ് 3 വരെ ബെംഗളൂരു കന്റോൺമെന്റിൽ സർവീസ് അവസാനിപ്പിക്കും.കെഎസ്ആർ ബെംഗളൂരു-എറണാകുളം എക്സ്പ്രസ് (16377):ജൂൺ 17 മുതൽ ഓഗസ്റ്റ് 4 വരെ കന്റോൺമെന്റിൽ നിന്ന് പുറപ്പെടും.

എറണാകുളം-കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്(26652):ജൂലൈ 31, ഓഗസ്റ്റ് 3 ദിവസങ്ങളിൽ കെആർ പുരത്ത് സർവീസ് അവസാനിപ്പിക്കും.കോഴിക്കോട്-കെഎസ്ആർ ബെംഗളൂരു എക്‌സ്പ്രസ് (16512):ജൂൺ 16 മുതൽ ജൂലൈ 30 വരെ ബയ്യപ്പനഹള്ളി എസ്എംവിടിയിൽ രാവിലെ 7.45ന് സർവീസ് അവസാനിപ്പിക്കും.കെഎസ്ആർ ബെംഗളൂരു-കോഴിക്കോട് എക്സപ്രസ് (16511):ജൂൺ 17 മുതൽ ജൂലൈ 31 വരെ രാത്രി 8ന് ബയ്യപ്പനഹള്ളി എസ്എംവിടിയിൽ നിന്ന് പുറപ്പെടും.കന്യാകുമാരി -കെഎസ്ആർ ബെംഗളൂരു എക്‌സ്പ്രസ് (16525):ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ ബയ്യപ്പനഹള്ളിയിൽ സർവീസ് അവസാനിപ്പിക്കും. ബയ്യപ്പനഹള്ളിക്കും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ സർവീസ് നടത്തില്ല.കെഎസ്ആർ ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് (16526):ഓഗസ്റ്റ് 1 മുതൽ 3 വരെ ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group