Home Featured ബംഗളുരുവിനെ അണു വിമുക്തമാക്കാൻ ഇനിമുതൽ ഭീമൻ “മഞ്ഞു പീരങ്കികൾ “: 17 സ്‌പ്രേയിങ് യൂണിറ്റുകളും

ബംഗളുരുവിനെ അണു വിമുക്തമാക്കാൻ ഇനിമുതൽ ഭീമൻ “മഞ്ഞു പീരങ്കികൾ “: 17 സ്‌പ്രേയിങ് യൂണിറ്റുകളും

by admin

ബംഗളുരു :കൊറോണ ബാധ പകരുന്നത് തടയുന്നതിന്റെ ഭാഗമായി ഇനി മുതൽ ബംഗളുരു നഗരം അണുവിമുക്തമാക്കാൻ ബിബിഎംപി ഭീമൻ അണുനാശിനി യന്ത്രങ്ങൾ നിരത്തിലിറക്കി .അന്തരീക്ഷവും പ്രതലങ്ങളും സ്പ്രൈ ചെയ്തു അണുനശീകരണം നടത്തുന്ന “മഞ്ഞു പീരങ്കികളാണ് ” ഇനി മുതൽ നഗരം ശുചീകരിക്കാനായി ഉപയോഗിക്കുന്നത് .

bangalore malayali news portal join whatsapp group

50 മീറ്റർ ദൂരം വരെ സ്പ്രൈ ചെയ്യാനാവുന്ന 8000 ലിറ്റർ സംഭരണ ശേഷിയുള്ള യന്ത്രങ്ങളാണ് ഈ മഞ്ഞു പീരങ്കികൾ .ഡ്രൈവര്മാരുടെയും ഓപ്പറേറ്റര്മാരുടെയും സുരക്ഷാ പരിഗണിച്ചു കൊണ്ട് റിമോട് ടെക്നോളജിയിലായിരിക്കും യന്ത്രങ്ങൾ പ്രവർത്തിക്കുക .ഇത് കൂടാതെ 17 സ്‌പ്രേയിങ് യൂണിറ്റുകൾ കൂടി ബിബിഎംപി ഒരുക്കിയിട്ടുണ്ട് .

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിനും ,ഡെങ്കു പോലുള്ള പകർച്ച വ്യാധികൾ പ്രതിരോധിക്കാനും ഈ സംവിധാനങ്ങൾക്കാവും .

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി : നിർണായക ഘട്ടത്തിലേക്ക് കടന്നു പരീക്ഷണങ്ങൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group