ബെംഗളൂരു: ബെംഗളൂരുവില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.സിവില്‍ എൻജിനീയറായ സുമന്ത് ജെയിൻ, ഭാര്യയും സോഫ്റ്റ്വെയർ എൻജിനീയറുമായ പദ്മാവതി എന്നിവരാണ് മരിച്ചത്.ബുധനാഴ്ച രാത്രി ഇരുവരും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ സുമന്ത് പദ്മാവതിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം സുമന്ത് സ്വന്തം അമ്മയെ ഫോണില്‍ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ ആത്മഹത്യാ സന്ദേശം അയക്കുകയും ചെയ്തു.സന്ദേശം ലഭിച്ചയുടൻ അമ്മ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.