Home കർണാടക കര്‍ണാടക ബന്ദ്; കര്‍ണാടക-തമിഴ്നാട് അത്തിബെല്ലെ അതിര്‍ത്തി തിങ്കളാഴ്ച മുതല്‍ അടക്കും?, മുന്നറിയിപ്പ്

കര്‍ണാടക ബന്ദ്; കര്‍ണാടക-തമിഴ്നാട് അത്തിബെല്ലെ അതിര്‍ത്തി തിങ്കളാഴ്ച മുതല്‍ അടക്കും?, മുന്നറിയിപ്പ്

by ടാർസ്യുസ്

കർണാടക-തമിഴ്നാട് അത്തിബെല്ലെ അതിർത്തി അടച്ചിടണമെന്ന ആഹ്വാനവുമായി മുൻ എംഎല്‍എയും കന്നഡ അനുകൂല സംഘടനകളുടെ ഫെഡറേഷൻ പ്രസിഡന്റുമായ വാട്ടാള്‍ നാഗരാജ്.തമിഴ്നാട്ടിലുള്ള വാഹനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല കർണാടകയിലെ വാഹനങ്ങളെ തമിഴ്‌നാട്ടിലേക്ക് അതിർത്തി കടക്കാൻ അനുവദിക്കില്ലെന്നും നാഗരാജ് പറഞ്ഞു. ശനിയാഴ്ച മൈസൂരില്‍ നടന്ന പ്രതിഷേധ റാലിയാണ് പ്രതികരണം.തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഒരു വാഹനവും അത്തിബെല്ലെ അതിർത്തി വഴി കർണാടകയിലേക്കും തിരിച്ചും കടക്കാൻ അനുവദിക്കില്ലെന്നാണ് നാഗരാജുവിൻ്റെ മുന്നറിയിപ്പ്.

കാവേരി വിഷയത്തില്‍ ഓഗസ്റ്റ് 13 ന് ആഹ്വാനം ചെയ്ത കർണാടക ബന്ദിന് മുന്നോടിയായി തമിഴ്നാടിനുള്ള മുന്നറിയിപ്പാണിതെന്ന് കന്നഡ പ്രവർത്തകർ പറഞ്ഞു.മേഖേദാതു, മഹദായി, കലസ ബന്ധൂരി പദ്ധതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയർത്തിയാണ് കന്നഡ സംഘടനകളുടെ നേതൃത്വത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തത്. നേരത്തേ ബന്ദില്‍ നിന്നും പിൻമാണമെന്ന് മുഖ്യമന്ത്രി ഡികെ ശിവാകുമാർ സംഘടനയോട് അഭ്യർത്ഥിച്ചരുന്നുവെങ്കിലും ബന്ദില്‍ നിന്നും പിന്നോട്ടില്ലെന്നായിരുന്നു സംഘടനയുടെ നിലപാട്.രണ്ടായിരത്തിലധികം കന്നഡാനുകൂല സംഘടനകള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് നാഗരാജി അറിയിച്ചു.

ഓഗസ്റ്റ് 13 ആകുമ്പോഴേക്കും പിന്തുണക്കുന്ന സംഘടനകളുടെ എണ്ണം 3000 ആയി ഉയരുമെന്നും നാഗരാജ് പറഞ്ഞു.അതേസമയം ഓഗസ്റ്റ് 13 ന് നടക്കുന്ന ബന്ദിന് പൂർണ പിന്തുണ പ്രഖ്യാപിച്ച്‌ ബെംഗളൂരുവിലെയും മൈസൂരിലെയും ഹോട്ടലുകള്‍ അന്നേ ദിവസം അടച്ചിടണമെന്ന് നാഗരാജ് അഭ്യർത്ഥിച്ചു.തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ജോസഫിൻ്റെ കർണാടത സന്ദർശനത്തിനെ കുറിച്ചും നാഗരാജു പ്രതികരിച്ചു. , മേഖലദാട്ടു ബാലൻസിംഗ് റിസർവോയർ നിർമ്മാണത്തിന് പൂർണ പിന്തുണ നല്‍കിയതിനാല്‍ അദ്ദേഹത്തെ തടയില്ലെന്ന് നാഗരാജു പറഞ്ഞു.

മറിച്ചാണ് തീരുമാനമെങ്കില്‍ എയർപോർട്ട് അടച്ചിടുമെന്നും വിജയിയെ കർണാടകത്തില്‍ കാല് കുത്താൻ അനുവദിക്കില്ലെന്നും നാഗരാജ് കൂട്ടിച്ചേർത്തു.ഓഗസ്റ്റ് 13ന് രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 മണി വരെ കന്നഡ അനുകൂല സംഘടനകള്‍ സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കർണാടകയില്‍ കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കാവേരി വെള്ളം വിട്ടുനല്‍കുന്നതിനെയാണ് സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. തമിഴ്നാടിന് ജലം വിട്ടുനല്‍കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി കാവേരി ജലനിയന്ത്രണസമിതിയുടെ ഉത്തരവിനെതിരേ കർണാടകം കാവേരിജല മാനേജ്മെന്റ് അതോറിറ്റിയില്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ഇതോെടെ തമിഴ്നാടിന് ജലം വിട്ടുകൊടുക്കാൻ കർണാടകം നിർബന്ധിതരായി.

You may also like

error: Content is protected !!
Join Our WhatsApp Group