ബെംഗളൂരുവില്‍ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടില്‍ റിട്ട.അധ്യാപകൻ പൃഥിരാജ് മുടക്കല്ലൂരിന്റെ മകള്‍ മേഥ പൃഥിരാജ് (30) ആണ് മരിച്ചത്.എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്‌ട്രോണിക് സിറ്റിയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയും തല്‍ക്ഷണം ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.മൃതദേഹം സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ടെ വീട്ടുവളപ്പില്‍. ഭർത്താവ്: എസ് എല്‍ ആകർഷ് ബെംഗളൂരുവില്‍ ഐടി ജീവനക്കാരനാണ്. മകൻ: ദക്ഷ് ആകർഷ്. മാതാവ് : ഉഷ (റിട്ട. അധ്യാപിക, ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂള്‍, തരിയോട്).