ബംഗളുരു : ടീച്ചേഴ്സ് ആൻഡ് സൗത്ത് ഈസ്റ്റ് ഗ്രാജുവേറ്റ് മണ്ഡല കൗൺസിൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു സിറ്റിയിൽ ഒക്ടോബർ മാസത്തിൽ വിവിധ ദിവസങ്ങളിലായി ഡ്രൈ ഡേ പ്രഖ്യാപിച്ചു. ജില്ലാ മാജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ഒക്ടോബർ 21 വൈകുന്നേരം 4 മണി മുതൽ ഒക്ടോബർ 23 വൈകുന്നേരം 4 മണി വരെയും, വോട്ടെണ്ണൽ ദിവസമായ ഒക്ടോബർ 27-ന് രാവിലെ 6 മണി മുതൽ അർദ്ധരാത്രി 12 മണി വരെയുമാണ് മദ്യവില്പന പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
നാല് ദിവസത്തോളം നീളുന്ന ഈ മദ്യവില്പന നിരോധനം നഗരത്തിലെ ബാറുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ തുടങ്ങിയ വ്യവസായ മേഖലയ്ക്കും മദ്യപ്രേമികൾക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഈ തീരുമാനത്തിലൂടെ ഏകദേശം 500 കോടി രൂപയുടെ വരെ നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.