ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിന് സന്തോഷവാർത്ത. നവംബർ 16 തിങ്കളാഴ്ച മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ ഒരു ട്രെയില്‍ കൂടി സർവീസ് നടത്തും.ഇതോടെ ഇവിടെ ദിവസവും സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം 13 ആയി ഉയരുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു.നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ട്രെയിൻ വരുന്നതോടെ തിങ്കള്‍ മുതല്‍ വെള്ളിവരെ തിരക്കുള്ള സമയങ്ങളില്‍ ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള ആറ് മിനിറ്റില്‍ നിന്ന് 5.5 മിനിറ്റായി കുറയും. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ നിലവിലുള്ളതുപോലെ 10 മിനിറ്റ് ഇടവേളയില്‍ തന്നെ സർവീസുകള്‍ തുടരും. ഐടി ജീവനക്കാർ ഉള്‍പ്പെടെയുള്ളവർക്ക് ഈ സമയക്രമം ഏറെ നേട്ടമാകും.
ഏറെ തിരക്കുള്ള ദിവസമായ ശനി, ഞായർ ദിവസങ്ങളില്‍ നിലവിലുള്ള സമയക്രമമനുസരിച്ച് ദിവസം മുഴുവൻ 10 മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സർവീസ് നടത്തും. അതേസമയം, ആർവി റോഡ്, ബൊമ്മസന്ദ്ര സ്റ്റേഷനുകളില്‍ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റമൊന്നും ഉണ്ടായിരിക്കില്ലെന്ന് ബിഎംആർസിഎല്‍ അറിയിച്ചു.ബെംഗളൂരു മെട്രോ യെല്ലൊ ലൈനില്‍ അധികമായി ഒരു ട്രെയിൻ കൂടി എത്തുന്നതോടെ യെല്ലോ ലൈനില്‍ ദിവസവും ആകെ 13 ട്രെയിനുകള്‍ സർവീസ് നടത്തുമെന്ന് ബിഎംആർസിഎല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുവഴി ട്രെയിനുകളുടെ ലഭ്യത വർധിപ്പിക്കാനും യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാനുമാകും.തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ട്രെയിൻ സർവീസ് സമയക്രമത്തില്‍ വരുത്തിയ മാറ്റങ്ങള്തിരക്കുള്ള സമയങ്ങളില്‍ (Peak hours): നിലവിലുള്ള 6 മിനിറ്റ് ഇടവേളയ്ക്ക് പകരം, 5.5 മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സർവീസ് നടത്തും.
തിരക്ക് കുറഞ്ഞ സമയങ്ങളില്‍ (Non-peak hours):
ട്രെയിനുകള്‍ 10 മിനിറ്റ് ഇടവേളയില്‍ തന്നെ സർവീസ് തുടരും.ശനി, ഞായർ ദിവസങ്ങളില്‍: നിലവിലുള്ള സമയക്രമം അനുസരിച്ച്, ദിവസം മുഴുവൻ 10 മിനിറ്റ് ഇടവേളയില്‍ ട്രെയിനുകള്‍ സർവീസ് നടത്തും.ആർവി റോഡ്, ബൊമ്മസന്ദ്ര എന്നീ ടെർമിനല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയത്തില്‍ മാറ്റമില്ല.19.15 കിലോമീറ്റർ ദൈർഘ്യമുള്ള നമ്മ മെട്രോ യെല്ലോ ലൈൻ 2025 ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം മുതല്‍ പൊതുജനങ്ങള്‍ക്കായി സർവീസുകള്‍ ആരംഭിച്ചു. 7,610 കോടി രൂപ ചെലവില്‍ എട്ട് വർഷം കൊണ്ടാണ് പൂർണമായും എലിവേറ്റഡ് (ഉയർത്തിയ പാതയിലുള്ള) ഈ ലൈൻ നിർമിച്ചത്. ആർവി റോഡിനെയും ബൊമ്മസന്ദ്രയെയും സില്‍ക്ക് ബോർഡ് ജങ്ഷൻ, ഇലക്ട്രോണിക് സിറ്റി എന്നിവ വഴി ബന്ധിപ്പിക്കുന്ന പാത ബെംഗലൂരു നഗരത്തിൻ്റെ തെക്ക്, തെക്ക് – കിഴക്കൻ മേഖലകളിലേക്ക് മെട്രോ സൗകര്യം നല്കുന്നു. സില്‍ക്ക് ബോർഡ് ജങ്ഷനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ഈ റൂട്ടിൻ്റെ ലക്ഷ്യം.