Home കർണാടക ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

ബെംഗളൂരു പിങ്ക് ലൈൻ മെട്രോ യാത്രക്കാർക്ക് ആശ്വാസമായി ഫീഡർ ബസ് സർവ്വീസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി. അഞ്ച് ഫീഡർ ബസുകളാണ് സർവ്വീസ് നടത്തുക.ഹുളിമാവ്, താവരക്കരെ, ജെപി നഗർ, ഉത്തരഹള്ളി എന്നിവയുള്‍പ്പെടെയുള്ള പ്രദേശങ്ങളിലൂടെയാണ് ഈ സർവീസുകള്‍. അഞ്ച് റൂട്ടുകളിലായി ആകെ 28 ബസുകള്‍ 401 ട്രിപ്പുകള്‍ നടത്തും.ജയദേവ ആശുപത്രി മെട്രോ സ്റ്റേഷനില്‍ നിന്ന് ഉത്തരഹള്ളിയിലേക്കുള്ളതാണ് ഒരു സർവ്വീസ്. മറ്റൊന്ന് ജനദേവ ആശുപത്രിക്കും തവരേക്കരയ്ക്കും ഇടയിലുള്ള ഫീഡർ സർവ്വസ്. ഇതുകടാതെ ജെപി നഗർ ഫോർത്ത് സ്റ്റേഷനില്‍ നിന്നുള്ള സർക്കുലർ സർവ്വീസ്, ഹുളിമാവിനെയും സിംഗസാന്ദ്രയെയും ബന്ധിപ്പിച്ചുള്ള സർവ്വീസ്, തവരെക്കര മെട്രോ സ്റ്റേഷനില്‍ നിന്നുള്ള മറ്റൊരു സർക്കുലർ സർവീസ് എന്നീവയാണ് പ്രധാന റൂട്ടുകള്‍.

ഫീഡർ ബസുകളുടെ സമയം അറിയുന്നതിനായി ബിഎംടിസിയും ബിഎംആർസിഎല്ലും സംയുക്തമായി താവരക്കരെ, ഐഐഎംബി എന്നിവ സംയുക്തമായി തവരെക്കര, ഐഐഎംബി മെട്രോ സ്റ്റേഷനുകളില്‍ പ്രത്യേകം എല്‍ഇഡി ഡിസ്പ്ലേകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി മറ്റ് സ്റ്റേഷനുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.ആദ്യ ദിനം 33,000 യാത്രക്കാർബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ എലവേറ്റഡ് പാതയ്ക്ക് വലിയ സ്വീകരണം. സർവ്വീസ് ആരംഭിച്ച ഇന്നലെ 33,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്. രാവിലെ 6 മുതല്‍ 8 വരെയുള്ള കണക്കാണിത്. ജയദേവ ആശുപത്രി സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 21,642 യാത്രക്കാരാണ് ഇവിടെ എത്തിയത്.രാവിലെ സർവ്വീസ് ആരംഭിച്ചെങ്കിലും തിരക്ക് കുറവായിരുന്നു. എന്നാല്‍ വൈകീട്ടോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വൈകീട്ട് 5 നും 7 നും ഇടയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തിയത്. ഈ സമയത്ത് 5124 പേരാണ് ജയദേവയില്‍ എത്തിയത്.

രണ്ടാം ശനിയാഴ്ച ആയിട്ടും നല്ല തിരക്കാണ് അനുഭവപ്പെട്ടതെന്ന് ബിഎംആർസിഎല്‍ വ്യക്തമാക്കി. ജയദേവ സ്റ്റേഷനിലാണ് കൂടുതല്‍ പേർ എത്തിയത്. തിങ്കളാഴ്ചയോടയാണ് യഥാർത്ഥ കണക്ക് ലഭിക്കുക. മാസാവസാനത്തോടെ ഇത് സ്ഥിരത കൈവരിക്കുമെന്നും അധികൃതർ പറഞ്ഞു.അതേസമയം ബൊമ്മസാന്ദ്ര, സുദ്ദഗുണ്ടെ പാളയ എന്നിവിടങ്ങളിലേക്കുള്ള ഇന്റർചേഞ്ച് സർവീസുകളില്‍ കാര്യമായ യാത്രക്കാർ ഉണ്ടായിരുന്നില്ല. കലേന അഗ്രഹാര, ആർവി റോഡ് എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതല്‍ പേർ എത്തിയത്. ആകെ 1065 യാത്രക്കാരാണ് ബൊമ്മസാന്ദ്രയിലേക്ക് ഉണ്ടായിരുന്നത്. സുദ്ദഗുണ്ടെ പാളയയുലേക്ക് 1596 പേരും. അതേസമയം കലേന അഗ്രഹാരയിലേക്ക് പോയത് 4263 യാത്രക്കാരാണ്.

ബന്നാർഘട്ട റോഡിലെ തിരക്ക് ഒഴിവായതിൻ്റെ ആശ്വാസത്തിലാണ് ചിലരെങ്കില്‍ ബെംഗളൂരുവിലെ പ്രധാന ഭാഗങ്ങളിലേക്ക് മെട്രോ ലഭിച്ചതിൻ്റെ ആശ്വാസമാണ് മറ്റ് ചിലർ പങ്കുവെച്ചത്. അതേസമയം പിങ്ക് ലൈൻ എലവേറ്റഡ് പാത തുറന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. പിങ്ക് ലൈൻ പാതയുടെ ആകെ നീളം 21.25 കീമിയാണ്. ആകെ 18 സ്റ്റേഷനുകള്‍ വരും. നിലവിലല്‍ പിങ്ക് ലൈനിൻ്റെ എലവേറ്റഡ് ഇടനാഴിയാണ് ഉദ്ഘാടനം ചെയ്തിരിക്കുന്നത. ആറ് സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐഐഎം ബെംഗളൂരു, ജെപി നഗർ 4th ഫേസ്, ജയദേവ ആശുപത്രി (ഇൻ്റർചേഞ്ച് സ്റ്റേഷൻ. ഇവിടെ നിന്നാണ് യെല്ലോ ലൈനിലേക്ക് മാറേണ്ടത്), തവരേക്കര എന്നിവയാണ് സ്റ്റേഷനുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group