മംഗളൂരുവില്‍ നിന്ന് ഗോവയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഇനി മുതല്‍ ബെംഗളൂരു മുതല്‍ ഗോവ വരെയാണ് സര്‍വീസ് നടത്തുക.വടക്കന്‍ മലബാറിലെ മലയാളികള്‍ക്കും ഗുണം ചെയ്യുന്ന ഈ സര്‍വീസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. യശ്വന്ത്പൂരില്‍ നിന്ന് ഗുഡ്ഗാവ് വരെയാണ് സര്‍വീസ്.വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ച ശേഷം നടന്ന ആദ്യ സര്‍വീസില്‍ ലോക്കോ പൈലറ്റ് ആയത് രണ്ട് മലയാളികളാണ്. കോട്ടക്കല്‍ സ്വദേശി സുനില്‍ കുമാറും കോട്ടയം സ്വദേശി കാവ്യ മോഹനും. ഇരുവരും ബെംഗളൂരു ഡിവിഷനിലെ യശ്വന്ത്പൂര്‍ ഡിപ്പോ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട ട്രെയിന്‍ സക്ലേഷ്പൂര്‍ വരെ സുനില്‍കുമാറും കാവ്യയുമാണ് ഓടിച്ചത്.സുനില്‍കുമാര്‍ 37 വര്‍ഷമായി ലോക്കോ പൈലറ്റാണ്. കാവ്യ ആറ് വര്‍ഷമായി. ഗോവയില്‍ നിന്നുള്ള മടക്ക സര്‍വീസില്‍ സക്ലേഷ്പൂര്‍ മുതല്‍ യശ്വന്ത്പൂര്‍ വരെ കണ്ണൂര്‍ എടക്കാട് സ്വദേശി പി ദീപുവാണ് ലോക്കോപൈലറ്റ്. വന്ദേഭാരത് എക്സ്പ്രസിന്റെ പല ഉദ്ഘാടന സര്‍വീസിലും ലോക്കോ പൈലറ്റായി മലയാളികള്‍ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് അടുത്തിടെ സര്‍വീസ് തുടങ്ങിയ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ വയനാട് സ്വദേശി ബിജു പോള്‍ ആണ് ഓടിച്ചത്. ബെംഗളൂരു മുതല്‍ ധര്‍മവരം വരെ ആയിരുന്നു ഇദ്ദേഹം ലോക്കോ പൈലറ്റായത്. രാജ്യത്തെ മൂന്നാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ആണിത്. 2022ല്‍ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ബെംഗളൂ-ചെന്നൈ റൂട്ടില്‍ സര്‍വീസ് തുടങ്ങിയപ്പോള്‍ ഡ്രൈവറുടെ സീറ്റില്‍ കണ്ണൂര്‍ മക്രേരി സ്വദേശി ആര് സുരേന്ദ്രനായിരുന്നു. മറ്റൊരാള്‍ തൃശൂര്‍ മണ്ണൂത്തി സ്വദേശി രാജേഷും.
ബെംഗളൂരു-ഗോവ വന്ദേഭാരത് സമയം, ടിക്കറ്റ്13 മണിക്കൂര്‍ 20 മിനുട്ടാണ് ഈ ട്രെയിന്റെ യാത്ര. 26655 നമ്പറിലുള്ള വന്ദേഭാരത് രാവിലെ 7.35നാണ് യശ്വന്ത്പൂരില്‍ നിന്ന് പുറപ്പെടുക. ഗോവയിലെ മഡ്ഗാവിലെത്തുമ്പോള്‍ രാത്രി 8.55 ആകും. ശ്രാവണബെലഗോള, ഹാസന്, സക്ലേഷ്പൂര്‍, സുബ്രഹ്മണ്യ റോഡ്, കബകപുത്തൂര്‍, മംഗളൂരു ജങ്ഷന്, ഉഡുപ്പി, കുന്താപുര, മൂകാംബിക റോഡ് ബേയ്ന്തൂര്, മുര്ദേശ്വര്, ഗോകര്‍ണ റോഡ്, കര്‍വാര്‍ എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.സക്ലേഷ്പൂരില്‍ നിന്ന് സുബ്രഹ്മണ്യ റോഡ് വരെയുള്ള പശ്ചിമഘട്ട യാത്ര വളരെ സാവധാനത്തില്‍ ആയിരിക്കും. അതായത്, മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍. എസി ചെയര്‍കാറില്‍ 1369 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2795 രൂപയും. ആഴ്ചയില്‍ ബുധനാഴ്ച ഒഴികെ ആറ് ദിവസവും സര്‍വീസുണ്ടാകും.