Home Featured കർണാടക പൊലീസ് ചമഞ്ഞ് വയർലെസ് സെറ്റുകളുമായി 
സന്നിധാനത്ത് യുവാവ് പിടിയിൽ

കർണാടക പൊലീസ് ചമഞ്ഞ് വയർലെസ് സെറ്റുകളുമായി 
സന്നിധാനത്ത് യുവാവ് പിടിയിൽ

by admin

നിയമപ്രകാരമുള്ള ലൈസന്‍സോ അനുമതിയോ ഇല്ലാതെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വയര്‍ലെസ് സെറ്റുകളുമായി യുവാവിനെ സന്നിധാനത്ത് പിടികൂടി. മൈസൂര്‍ സിദ്ധാര്‍ഥ് നഗര്‍ ജോക്കി ക്വാര്‍ട്ടേഴ്സ് 222 മൂന്നാം ബ്ലോക്കില്‍ ഹിമാദ്രിയില്‍ എ.പ. രാഘവേന്ദ്രനെ(44)യാണ് ഞായറാഴ്ച രാത്രി 10.30 ന് സന്നിധാനം വലിയയനടപ്പന്തലില്‍ നിന്നും സന്നിധാനം എസ്.എച്ച്.ഓ എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തില്‍ പിടികൂടിയത്.കര്‍ണാടക സ്റ്റേറ്റ് പോലീസിന്റെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് യാഥാര്‍ഥ്യമാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. കര്‍ണാടക മാലവല്ലി ടൗണ്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ആണെന്ന പേരിലുള്ള കാര്‍ഡ് ഉണ്ടാക്കി കൈവശം സൂക്ഷിക്കുകയായിരുന്നു.അതീവ സുരക്ഷാമേഖലയായ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് പോലീസ് വയര്‍ലെസ് സെറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താനാണ് രണ്ട് വയര്‍ലെസ് സെറ്റുകള്‍ കൈയില്‍ കരുതിയതെന്ന് പോലീസ് പറയുന്നു.

വലിയ നടപ്പന്തലില്‍ ഇയാളെ സംശയകരമായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന്, പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഇയാളെ ചോദ്യം ചെയ്തു. ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളൂകയും ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ല’; കർണാടക ഹൈക്കോടതി

ബെംഗളൂരു: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്കു വിട്ടു നൽകാനാവില്ലെന്ന് കോടതി. കർണാടക ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജി ക‍ർണാടക ഹൈക്കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച്‌ നൽകിയ ഹർജിയാണ് തള്ളിയത്.

തൊണ്ടി മുതൽ തമിഴ്‌നാട് സർക്കാരിന് വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്. 2004ലാണ് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അനധികൃത സ്വത്ത് കേസ് രജിസ്റ്റർ ചെയ്തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ കർണാടക ഹൈക്കോടതി 2015ൽ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വർഷം തടവും വിധിച്ച് ബാംഗ്ലൂർ പ്രത്യേക കോടതി 2014 സെപ്തംബർ 27ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കർണാടക ഹൈക്കോടതി റദ്ദാക്കിയത്. 1996ലായിരുന്നു ജയലളിതയ്‌ക്കെതിരെ അഴിമതിയും ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദനവും ആരോപിച്ച് സുബ്രഹ്മണ്യൻ സ്വാമി പരാതി നൽകുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിന് പിന്നാലെ അന്നത്തെ ഡിഎംകെ സർക്കാ‍ർ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group