Home covid19 കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ്,6 മരണം:ബംഗളുരുവിൽ മാത്രം 113 രോഗികൾ

കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ്,6 മരണം:ബംഗളുരുവിൽ മാത്രം 113 രോഗികൾ

by admin

ബെംഗളൂരു : കർണാടകയിൽ ഇന്ന് 442 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.അന്യസംസ്ഥാനത്തു നിന്ന് എത്തിയ 81 പേർക്കും വിദേശത്ത് നിന്ന് എത്തിയ 23 പേരും ഉൾപ്പെടുന്നു .ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 10560 ആയി.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം      

ബംഗളുരു ഗ്രാമജില്ലയിൽ 3 മരണം ഉൾപ്പെടെ ഇന്ന് സംസ്ഥാനത്തു 6 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു അതോടെ സംസ്ഥാനത്ത് കോവിഡ്ആ ബാധിച്ചു ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 170 ആയി.

നിലവിൽ 160 പേർ തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെ 3716 ആളുകൾ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്ന് 519 ആളുകൾ രോഗമു ക്തരായി ആശുപത്രി വിട്ടതോടെ ഇതുവരെ 6670 പേർ സംസ്ഥാനത്തു രോഗ മുക്തരായി .

ബെംഗളൂരു നഗര ജില്ല 113, ഗ്രാമ ജില്ല 12, ഹാസന 12, കലബുറഗി 35,രാമ നഗര 33 , ദക്ഷിണ കന്നഡ 29,ബെല്ലാരി 26, ധാർവാഡ് 26, ബാഗൽ കോട്ടെ 18 , കൊടുഗു 18, ഉഡുപ്പി 14, ഗദഗ്10, ഹാവേരി 10, മണ്ഡ്യ 9, ബീദർ 8, ദാവനഗെരെ7, ബൈളഗാവി 4, ശിവമൊഗ്ഗ 4, കോലാറ 4, യാദ ഗിരി 2, ചിക്കബെല്ലാപുര 2, തുമക്കുരു 1, ചിക്ക മഗളുരു 1 ,ചാമരാജ് പുര 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ .

“ബംഗളുരു ലോക്ക്ഡൗൺ”,നാളെ സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നാളെ മുതൽ നിലവിൽ വന്നേക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group