Home Featured ലഡാക്കിലെ സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ക്ക്​​ വീരമൃത്യു

ലഡാക്കിലെ സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ക്ക്​​ വീരമൃത്യു

by admin

ലഡാക് : ഇന്ത്യ-ചൈന സംഘര്‍ഷം, ചൈനയുടെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍് വീരമൃത്യു വരിച്ചെന്ന ദു:ഖകരമായ വാര്‍ത്ത പുറത്തുവിട്ടത് കരസേന . ഗുരുതരമായി പരിക്കേറ്റ 17 പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.

അതേസമയം ചൈനീസ് സൈനികരില്‍ 43 പേരെങ്കിലും മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്‌തെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മേഖലയില്‍ നിന്ന് ഇരുസൈന്യവും പിന്‍മാറിയെന്നും കരസേന വ്യക്തമാക്കുന്നു. മേഖലയില്‍ സംഘര്‍ഷസ്ഥിതി ഒഴിവാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് നേരത്തേ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ നടന്ന ചൈനീസ് പ്രകോപനത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത് എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. അതിര്‍ത്തിയില്‍ സൈനികതല ചര്‍ച്ചകളും ഡല്‍ഹിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം പുറത്തുവരുന്നത്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം 

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ നിരവധി കാണപ്പെടുന്നുവെന്നും, പരിക്കേറ്റ സൈനികരെ എയര്‍ ലിഫ്റ്റ് ചെയ്യാന്‍ വേണ്ടി എത്തിയതാണെന്നാണ് സൂചനയെന്നും, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരിച്ചവരില്‍ വിജയവാഡ സ്വദേശി കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് തിരുവണ്ടനൈ സ്വദേശി ഹവില്‍ദാര്‍ പളനി, ജാര്‍ഖണ്ഡ് സാഹിബ് ഗഞ്ജ് സ്വദേശി കുന്ദഎന്‍ കുമാര്‍ ഓഝ എന്നിവരുടെ പേരുകളാണ് ഇതുവരെ ഔദ്യോഗികമായി കരസേന പുറത്തുവിട്ടിട്ടുള്ളത്.


You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group