ബെംഗളൂരൂ: ബെംഗളൂരൂവില്‍ മലയാളി നഴ്സിംഗ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. അരുവിക്കര സ്വദേശി ആദിത്യനെ (19) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബെംഗളൂരു ബി ടി എല്‍ സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ രണ്ടാം വർഷ ബി എസ് സി നഴ്സിങ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഹോസ്റ്റല്‍ മുറിയില്‍ ആദിത്യനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാലു പേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. കൂടെയുള്ളവർ കോളജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കോളജ് അധികൃതർ കുടുംബത്തെ വിവരം അറിയിച്ചു.മരിച്ച വിവരം അറിഞ്ഞതിന് പിന്നാലെ കുടുംബം ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. അതേസമയം മരണകാരണം എന്താണെന്ന് വ്യക്തമല്ല.