Home covid19 കർണാടകയിൽ ഇന്ന് 3176 കോവിഡ് കേസുകൾ, 87 മരണം : ബംഗളുരുവിൽ മാത്രം 1975 കേസുകളും, 60 മരണവും

കർണാടകയിൽ ഇന്ന് 3176 കോവിഡ് കേസുകൾ, 87 മരണം : ബംഗളുരുവിൽ മാത്രം 1975 കേസുകളും, 60 മരണവും

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3176 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 87 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 27,853 പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് കർണാടകയിൽ ഇതുവരെയായി 928 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്ന് .

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 1076 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത് അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 18,466 ആയി .

കേരളത്തിൽ ഇന്നും 600 കടന്നു കോവിഡ്,623 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം; സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു,196 പേർക്ക് രോഗമുക്തി

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1975 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 60 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു .

ബംഗളുരുവിൽ ലഭ്യമായ കോവിഡ് ചികിത്സ ബെഡുകളെത്ര ? വിവരങ്ങൾ യഥാസമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group