Home covid19 ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു

ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു

by admin

ബംഗളുരു :ഞായറാഴ്ചത്തെ കോവിഡ് വാർ റൂം ബുള്ളറ്റിൻ പ്രകാരം ബംഗളുരുവിലെ 198 വാർഡുകളിലായി 3168 കണ്ടൈൻമെൻറ് സോണുകളാണ് നിലവിലുള്ളത് . 18 ഓളം വാർഡുകളിൽ ഇന്നലെ മാത്രമായി പത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്നലെ 1525 കേസുകൾ റിപ്പോർട്ട് ചെയ്തതോടു കൂടി നഗരത്തിലെ രോഗബാധിതരുടെ എണ്ണം 18387 ആയി

ബംഗളുരുവിൽ ശാന്തല നഗറിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളുള്ളത് 31 കേസുകളാണ് റിപ്പോർട്ട് ചെയ്തത് ,സുധം നഗർ 30 ,ചാമരാജ്പേട്ട 28 ,ജയനഗർ 26 എന്നെ പ്രദേശങ്ങളാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ .

bangalore malayali news portal join whatsapp group for latest update

ഇന്നലെ 45 പേര് കൂടി മരണപ്പെട്ടതോടു കൂടി ഇതുവരെയായി ബംഗളുരുവിൽ മാത്രമായി 274 പേർ മരണപ്പെട്ടു .

അടുത്ത ഒരു മാസത്തിനുള്ളിൽ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യ മന്ത്രി ബി ശ്രീരാമലു അഭിപ്രായപ്പെട്ടത് .അടുത്ത രണ്ടു മാസത്തെ നേരിടുക സർക്കാരിനു വെല്ലുവിളിയായിരിക്കും .കണക്കുകളിൽ പരിഭ്രാന്തരാവേണ്ടതില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ബംഗളുരുവിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ജനങ്ങൾ ബത്തേരിയിലേക്കു ഒഴുകുന്നു : അതീവ ജാഗ്രത നിർദ്ദേശം

ചൊവ്വാഴ്ച ലോക്കഡോൺ പ്രഖ്യാപിച്ചതിനു പിന്നാലെ 800 ഓളം ബസ്സ് സർവീസുകളാണ് ഇന്നും നാളെയുമായി കർണാടക കെ എസ് ആർ ടി സി ഒരുക്കിയിട്ടുള്ളത് . യാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പരിഭ്രാന്തരാവേണ്ടതില്ലെന്നും കെ എസ് ആർ ടി സി അറിയിച്ചു .

ബിബിഎംപി പരിധിയിലെ വിശദമായ കോവിഡ് റിപോർട്ടുകൾ പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു

  ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ  യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി    

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group