Home Uncategorized ബംഗളുരുവിൽ ലഭ്യമായ കോവിഡ് ചികിത്സ ബെഡുകളെത്ര ? വിവരങ്ങൾ യഥാസമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം

ബംഗളുരുവിൽ ലഭ്യമായ കോവിഡ് ചികിത്സ ബെഡുകളെത്ര ? വിവരങ്ങൾ യഥാസമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം

by admin

ബെംഗളുരു; നഗരത്തിലെ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഒഴിവുള്ള കിടക്കകൾ അറിയാനുള്ള സംവിധാനവുമായി ബെംഗളൂരു കോർപ്പറേഷൻ.കോർപ്പറേഷന്റെ പോർട്ടലിലാണ് പോർട്ടലിലാണ് ഈ വിവരങ്ങൾ അറിയാൻ കഴിയുക.

ചികിത്സാവിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കാനാവശ്യമായ സംവിധാനമൊരുക്കണമെന്ന് കർണാടക ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇത്തരം സംവിധാനമൊരുക്കാൻ കോർപ്പറേഷൻ കമ്മിഷണർ ബി.എച്ച്. അനിൽ കുമാറിനെ ആരോഗ്യവകുപ്പ് നിയോഗിക്കുകയും ചെയ്തു.ഇത്തരത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും സംവിധാനം പ്രവർത്തനക്ഷമമാകാത്തതിനെത്തുടർന്ന് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതോടെയാണ് സംവിധാനം ചൊവ്വാഴ്ചയോടെ നിലവിൽ വന്നത്

വിവരങ്ങൾ യഥാസമയം അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം http://chbms.bbmpgov.in/portal/reports1/

വെബ് സൈറ്റിലൂടെ ബംഗളുരു നനഗരത്തിലെ 102 ആശുപത്രികളിലായി ആകെ ലഭ്യമായ കോവിഡ് രോഗികൾക്കായി നീക്കി വെച്ച് കിടക്കകൾ,നിലവിൽ ഉപയോഗത്തിലുള്ള കിടക്കകൾ, ഒഴിവുളള കിടക്കകൾ, ബിബിഎംപി റിസർവ് ചെയ്ത് കിടക്കകൾ എന്നിവയുടെ തൽസമയ വിവരം അറിയാൻ
സാധിക്കും. ഇതോടൊപ്പം ഐസിയു കിടക്കകളുടേയും വെന്റ്റിലേറ്ററുകളുടേയും ബെംഗളുരുവിൽ ലഭ്യമായി ആംബുലൻസുകളുടേയും വിവരവും വെബ് പോർട്ടലിനകത്ത് അപ് ഡേറ്റ് ചെയ്യുന്നുണ്ട്.

രോഗികൾ രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യുന്ന മുറക്ക് ഡാഷ് ബോഡിൽ കിടക്കകളുടെ ലഭ്യത ഓട്ടോമാറ്റിക്കായി പ്രത്യക്ഷപ്പെടും.കഴിഞ്ഞ ദിവസങ്ങളിൽ അടിയന്തിര ഘട്ടത്തിൽ മതിയായ ചികിത്സ കിട്ടാത്തതിനാൽ കോവിഡ്
ബാധിതർ മരണപ്പെട്ട പശ്ചാത്തലത്തിൽ ആണ് സർക്കാറിന് നടപടി.

50% ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ,വിക്രം ആശുപത്രികളുടെ  ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group