Home covid19 കൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ

കൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ

by admin

ബംഗളുരു : പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബംഗളുരുവിൽ ഇന്നലെ വരെ അടച്ചത് 20 പോലീസ് സ്റ്റേഷനുകളാണ് .

നഗരത്തിൽ കോവിഡ് ബാധ ക്രമാതീതമായി വർധിച്ചതോടെ നിരവധി ആരോഗ്യ സുരക്ഷാ ഉദ്യോഗസ്ഥരും കോവിഡ് പോസിറ്റീവ് ആയി രേഖപ്പെടുത്തിയിരുന്നു . ആയതിനാൽ 50 വയസിൽ കൂടുതൽ പ്രായമുള്ള ഉദ്യോഗസ്ഥർ ജോലിക്ക് ഹാജരാവേണ്ടതില്ല എന്നാണ് അറിയിപ്പ്

bangalore malayali news portal join whatsapp group

മടിവാള ,എസ് ജി പാളയ പോലീസ് സ്റ്റേഷനുകൾ ആഴ്ചകൾക്ക് മുൻപ് തന്നെ അടക്കേണ്ടതായി വന്നിരുന്നു .ഇന്നലെ മല്ലേശ്വരം ,കെ ജി ഹള്ളി ഉൾപ്പെടെ ഉള്ള സ്റ്റേഷനുകൾ കൂടി താത്കാലികമായി അടച്ചതോടെ നഗരത്തിലെ ആകെ 20 പോലീസ് സ്റ്റേഷനുകളും പ്രവർത്തന രഹിതമായി . അണുനശീകരണത്തിനു ശേഷം വീണ്ടും തുറക്കും .

ഇതുവരെയായി നഗരത്തിൽ 35 ഓളം പോലീസ് സ്റ്റേഷനുകൾ അണുനശീകരണം നടത്തേണ്ടതായി വന്നിട്ടുണ്ട് .

ബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group