Home Featured ഭർത്താവും സ്വന്തം അമ്മയും കൈയൊഴിഞ്ഞു; പോകാനിടമില്ലാതെ ബംഗളുരുവിൽ നിന്നെത്തിയ യുവതിയും കുഞ്ഞുങ്ങളും

ഭർത്താവും സ്വന്തം അമ്മയും കൈയൊഴിഞ്ഞു; പോകാനിടമില്ലാതെ ബംഗളുരുവിൽ നിന്നെത്തിയ യുവതിയും കുഞ്ഞുങ്ങളും

by admin

കോട്ടയം : ബംഗളുരുവിൽ നിന്നെത്തി 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയിട്ടും സ്വന്തം വീട്ടുകാരും ഭർത്താവിന്റെ വീട്ടുകാരും സ്വീകരിക്കാതിരുന്ന യുവതിയും 2 കുട്ടികളും മണിക്കൂറുകളോളം അലഞ്ഞു .
കുറവിലങ്ങാട് നസ്രത് ഹിൽ സ്വദേശിനി യുവതിക്കാണ് (38 വയസ്സ് ) 7 വയസ്സുള്ള മകളെയും 4 വയസ്സുള്ള മകനെയും കൊണ്ട് നഗരത്തിൽ അലയേണ്ട അവസ്ഥയുണ്ടായത് .8 മണിക്കൂർ നേരമാണ് അവർ അഭയം തേടി അലഞ്ഞത് .താത്കാലിക അഭയ സ്ഥലത്തു നിന്ന് എങ്ങോട്ട് പോകണമെന്നറിയാതെ വലയുകയാണവർ.

ബംഗളുരുവിൽ നഴ്‌സായി ജോലി ചെയ്യുന്ന യുവതി 2 ആഴ്ചയായി പലയിലുള്ള ക്വാറന്റൈൻ സെന്ററിൽ ആയിരുന്നു .14 ദിവസത്തെ ക്വാറന്റൈൻ തീർന്നെന്ന വിവരം ഭർത്താവിനെ അറിയിച്ചതിനെ തുടർന്ന് ഭർത്താവു അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി കുറുമള്ളൂർ ദേവഗിരിയിലുള്ള വീട്ടിലാകുന്നതിനു പകരം യുവതിയുടെ നാടായ നസ്രത് ഹില്ലിൽ ആക്കി മുങ്ങുകയായിരുന്നു ഭർത്താവ് .

bangalore malayali news portal join whatsapp group

വീട് പൂട്ടിയിട്ടതിനെ തുടർന്ന് അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല .ബംഗളുരുവിലുള്ള സഹോദരനെ വിളിച്ചപ്പോൾ നാട്ടിൽ പോലും കയറരുതെന്ന ഭീഷണിയും . ക്വാറന്റൈൻ കഴിഞ്ഞാൽ വീട്ടിൽ താമസിപ്പിക്കാമെന്നു ‘അമ്മ നേരത്തെ ഉറപ്പു നൽകിയതായും യുവതി പറയുന്നു.

വീട്ടിൽ കയറാൻ സാധിക്കാതെ വന്നതോടെ സ്വാന്തനം ഡയറക്ടർ ആനി ബാബുവിനെ വിളിച്ചതിനെ തുടർന്ന് കലക്ടറേറ്റിലേക്കു എത്തിക്കുകയായിരുന്നു .കളക്ടർ സാമൂഹിക ക്ഷേമ വകുപ്പിനെ അറിയിച്ചു നടപടി കൈക്കൊള്ളാൻ ആവശ്യപ്പെട്ടെങ്കിലും പോലീസിന്റെ തലയിലിട്ടു അവരും കയ്യൊഴിഞ്ഞു

അവസാനം ആനി ബാബു ഇടപെട്ടു വൈകീട്ട് അഞ്ചോടെ കളത്തിപ്പടിയിലെ താത്കാലിക കോവിദഃ സംരക്ഷണ കേന്ദ്രത്തിലേക്ക് യുവതിയെയും കുഞ്ഞുങ്ങളെയും മാറ്റുകയായിരുന്നു .

കർണാടകയിൽ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 1502 കോവിഡ്കേസുകൾ ,19 മരണവും : 889 പേരും ബംഗളുരുവിൽ നിന്നുള്ളവർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group