Home Uncategorized കോവിഡ്:രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം

കോവിഡ്:രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം

by admin

ഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനം. കോവിഡിനെതിരെ അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്ത്യയില്‍ വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും തീവ്ര ശ്രമങ്ങള്‍ നടത്തുകയാണ്.

എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

പ്രധാനമന്ത്രിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, ഒരു വിദഗ്ദ്ധ സംഘം പരീക്ഷണത്തിലാണ്. നമുക്ക് വിപുലമായ ആസൂത്രണം ഉണ്ട്. അടുത്ത വര്‍ഷം ആരംഭത്തോടെ വാക്സിന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ബംഗളൂരുവില്‍ നിന്നുള്ള കേരള ആര്‍.ടി.സി സ്പെഷല്‍ സര്‍വിസ് 26 വരെ നീട്ടി

വുഹാനിലെ പുതിയ കൊറോണ വൈറസിനെക്കുറിച്ച്‌ ജനുവരി 7 ന്, ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യ വിവരം ലഭിച്ച ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരും പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്ത് മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ എന്നിവയില്ലെന്നും അതിനാല്‍ ആളുകള്‍ക്ക് നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നും പലരും പറയാറുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് ഇന്നത്തെ സ്ഥിതി പ്രവചിച്ചതിന് വിപരീതമാണെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group