Home കർണാടക മിനി ഗോള്‍ഫും മസാജ് ചെയറും; ബംഗളൂരുവിലെ ഗൂഗിള്‍ ‘അനന്ത’ ക്യാമ്പസ് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

മിനി ഗോള്‍ഫും മസാജ് ചെയറും; ബംഗളൂരുവിലെ ഗൂഗിള്‍ ‘അനന്ത’ ക്യാമ്പസ് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ബംഗളൂരു: ജോലിസ്ഥലമാണോ അതോ ആഡംബര മാളാണോ? ബംഗളൂരുവിലെ ഗൂഗിളിന്റെ പുതിയ ക്യാമ്പസായ ‘അനന്ത’യുടെ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ ചോദിക്കുന്ന ചോദ്യമാണിത്.2025-ല്‍ പ്രവർത്തനം ആരംഭിച്ച ഈ പരിസ്ഥിതി സൗഹൃദ ക്യാമ്പസ്, ബംഗളൂരുവിന്റെ ‘ഗാർഡൻ സിറ്റി’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അർപ്പിത ദാഷ് എന്ന യുവതി ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഓഫീസിലെ അത്യാധുനിക സൗകര്യങ്ങള്‍ പുറംലോകം അറിഞ്ഞത്. കഫേ കോർണറുകള്‍ മുതല്‍ മിനി ഗോള്‍ഫ് കോഴ്‌സ് വരെ നീളുന്ന സൗകര്യങ്ങള്‍ വീഡിയോയില്‍ കാണാം.ഇന്ത്യൻ, തായ്, ചൈനീസ്, പാൻ-ഏഷ്യൻ വിഭവങ്ങള്‍ മുതല്‍ സ്ട്രീറ്റ് ഫുഡ് വരെ ലഭിക്കുന്ന ഫുഡ് കോർട്ട് മാതൃകയിലുള്ള ഡൈനിംഗ് ഏരിയ. ജോലിക്കിടയിലെ സമ്മർദ്ദം കുറയ്ക്കാൻ മസാജ് ചെയറുകള്‍, നാപ് പോഡുകള്‍, മെഡിറ്റേഷൻ റൂമുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ഓഫീസിനുള്ളില്‍ തന്നെ മിനി ഗോള്‍ഫ് കളിക്കാനുള്ള സൗകര്യം. കൂടാതെ ഗെയിമിംഗ് സോണുകളും ഇതിന്റെ ഭാഗമാണ്. വനപ്രതീതി ജനിപ്പിക്കുന്ന ‘അരണ്യ’ സോണുകളും ഒത്തുചേരലുകള്‍ക്കായി ‘സഭ’ എന്നറിയപ്പെടുന്ന ഇടങ്ങളും ക്യാമ്പസിനെ വ്യത്യസ്തമാക്കുന്നു.”എനിക്ക് ഇവിടെ ജീവിക്കാൻ തോന്നു” എന്ന കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഗൂഗിളിന്റെ ആഗോള ഓഫീസുകള്‍ക്ക് സമാനമായി, ജോലിസ്ഥലത്തെ കേവലം ഒരു ഓഫീസ് എന്നതിലുപരി ഒരു കമ്മ്യൂണിറ്റി സെന്റർ പോലെയാക്കുക എന്ന ലക്ഷ്യത്തോടെയാണ് അനന്ത ക്യാമ്പസും പ്രവർത്തിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group