Home covid19 കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

by admin

വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്‍റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും.

അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.

മുറവിളികള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ വേണമെന്ന തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

കർണാടകയിൽ ഇന്ന് 7330 കോവിഡ് കേസുകൾ ;രോഗമുക്തി നിരക്കിലും വർദ്ധന,93 മരണം

കൂടാതെ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ആരോഗ്യവകുപ്പ് പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി. സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവര്‍ക്കും 14 ദിവസം ക്വാറന്‍റയിന്‍ അവശ്യമില്ല. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പ്രവേശിച്ചാല്‍ മതി.

‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയത് നൂറുകണക്കിനാളുകള്‍

എന്നാല്‍ ലോറിസ്ക് വിഭാഗത്തിലുള്ളവര്‍ ജാഗ്രത പാലിക്കണം. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് പൊതുപരിപാടികള്‍, യാത്രകള്‍, കല്യാണം പോലെ ആള്‍കൂട്ടങ്ങളെ ഒഴിവാക്കണം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ചികിത്സ നേടണം.

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം”ഘർ പേ രഹോ” ശ്രദ്ധേയമാവുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group