Home കർണാടക ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍; പട്ടികയില്‍ ബെംഗളൂരു ഒന്നാമതെത്താൻ കാരണം എന്ത്?

ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍; പട്ടികയില്‍ ബെംഗളൂരു ഒന്നാമതെത്താൻ കാരണം എന്ത്?

ബെംഗളൂരു: ഇന്ത്യയുടെ പ്രധാന ഐടി നഗരങ്ങളില്‍ മുൻപന്തിയിലാണ് ബെംഗളൂരു. ദക്ഷിണേന്ത്യയുടെ ഐടി കാപ്പിറ്റലായ ബെംഗളൂരു വളർച്ചയുടെ പാതയിലാണെങ്കിലും സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മുൻനിരയിലാണ്.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ആളുകള്‍ എത്തുന്ന ബെംഗളൂരു നഗരത്തില്‍ വർധിക്കുന്ന സൈബർ കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്.ഇന്ത്യയിലെ മുൻനിര നഗരങ്ങളിലുട നീളം റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളില്‍ പകുതിയിലധികവും ബെംഗളൂരുവിലാണെന്നാണ് റിപ്പോർട്ട്. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം 2024ല്‍ ബെംഗളൂരുവില്‍ 17,561 സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. രാജ്യത്തെ മറ്റേതൊരു മെട്രോപൊളിറ്റൻ നഗരത്തേക്കാളും കൂടുതല്‍ സൈബർ കുറ്റകൃത്യങ്ങള്‍ ബെംഗളൂരുവിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.2024ല്‍ കർണാടകയില്‍ 21,993 സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതായത് സംസ്ഥാനത്തിനുള്ളിലെ കേസുകളില്‍ ഭൂരിഭാഗവും ബെംഗളൂരുവില്‍ നിന്നുള്ളതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍, സൈബർ കുറ്റകൃത്യ നിരക്ക് 6.2ല്‍ നിന്ന് 7.3 ആയി ഉയർന്നു. എല്ലാ കേസുകളിലും 72.6 ശതമനവും തട്ടിപ്പ് കേസുകള്‍ക്ക് സമാനമാണ്.ബെംഗളൂരുവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹിയില്‍ രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു.

2022ല്‍ 685ല്‍ നിന്ന് 2024ല്‍ വെറും 404 ആയി. ബെംഗളൂരുവിലെ 17,561 കേസുകള്‍ മറ്റ് ഏതൊരു മെട്രോ നഗരത്തേക്കാളും കുറവാണ്. മുൻ വർഷങ്ങളില്‍ ബെംഗളൂരുവിന് പിന്നിലായിരുന്ന ഹൈദരാബാദിലെയും മുംബൈയിലെയും കേസുകളുടെ എണ്ണത്തില്‍ ഒരു ചെറിയ ഭാഗം മാത്രമാണ്.സൈബർ തട്ടിപ്പുകള്‍ക്കാണ് ഭൂരിഭാഗം ആളുകളും ഇരയാകുന്നത്. ഓണ്‍ലൈൻ തട്ടിപ്പ് കേസുകളും നിരരവധിയാണ്. നിക്ഷേപ തട്ടിപ്പുകള്‍, യുപിഐ തട്ടിപ്പ്, ആള്‍മാറാട്ടം, ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് എന്നിങ്ങളെയുള്ള കേസുകളും നിരവധിയാണ്. സൈബർ കുറ്റകൃത്യങ്ങളിളെ ഈ ഉയർന്ന എണ്ണം കേസ് നടപടി സ്വീകരിക്കുന്നതിലെ പോലീസിൻ്റെ അനുകൂല നിലപാടാണെന്ന് പോലീസ് വ്യക്തമാക്കി.2023ല്‍ കുറ്റപത്രം സമർപ്പിക്കല്‍ നിരക്ക് 33.7 ശതമാനമായിരുന്നു. കുറഞ്ഞത് 6,895 തട്ടിപ്പ് കേസുകളെങ്കിലും യഥാർഥമാണെന്ന് കണ്ടെത്തി. പക്ഷേ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാലോ, പ്രതികളെ കണ്ടെത്താത്തതിനാലോ, സൂചനകളുടെ അഭാവം മൂലമോ പല കേസ് നടപടികളും അവസാനിപ്പിച്ചു. ഇന്ത്യയിലെ മുൻനിര നഗരങ്ങളിലുട നീളം റിപ്പോർട്ട് ചെയ്യപ്പെട്ട സൈബർ കുറ്റകൃത്യങ്ങളില്‍ പകുതിയിലധികവും ബെംഗളൂരു നഗരത്തിലാണെന്നത് അതിശയകരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group