Home covid19 ഇന്ന് കർണാടകയിൽ 1498 പേർക്ക് കോവിഡ് :15 മരണം : ബംഗളുരുവിൽ മാത്രം 800 കേസുകൾ

ഇന്ന് കർണാടകയിൽ 1498 പേർക്ക് കോവിഡ് :15 മരണം : ബംഗളുരുവിൽ മാത്രം 800 കേസുകൾ

by admin

ബംഗളുരു : തുടർച്ചയായി ഇന്നും കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കൂടി 1498 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്തു കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് .നിലവിൽ 15297 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത് .

അസുഖം കാരണം മരിച്ചവരുടെ എണ്ണത്തിലും വൻ വര്ധനവാണുണ്ടായിട്ടുള്ളത് 15 പേരാണ് സംസ്ഥാനത്തു 24 മണിക്കൂറിൽ മരണപ്പെട്ടത് .ഇതോടെ സംഥാനത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 416 ആയി .

bangalore malayali news portal join whatsapp group

ബംഗളുരുവിലെ കോവിഡ് ബാധ കൈവിട്ടു പോയ അവസ്ഥയിലാണ് . സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ഭൂരിഭാഗം കേസുകളും തലസ്ഥാന നഗരമായ ബംഗളുരുവിൽ നിന്നാണ് , ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 800 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 571പേര് കോവിഡ് ബേധമായിആശുപത്രി വിട്ടിട്ടുണ്ട് ,അതോടെ സംസ്ഥാനത്തു അസുഖം ബേധമായി ആശുപത്രി വിട്ടവരുടെ എണ്ണം 11098 ആയി .

കോവിഡ് ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ
ദക്ഷിണ കന്നഡ 83,ധാർ വാട് 57,കലബുർഗി,ബീദർ 51 വീതം,മൈസുരു 49,ബെല്ലാരി 45,രാമനഗര 37, ഉത്തര കന്നഡ 35,ശിവമോഗ്ഗ 33,മണ്ട്യാ 29,ഉഡുപ്പി 28,ഹാസന 26 ,റായി ചൂരു 23,വിജയപുര 22,ബെലഗാവി 20,തുമക്കുരു 16,കൊടുഗ് 14,യാദഗിരി 10, ദാവനഗെരെ കോലാര ,ഹാവേരി ചാമരാജ നഗര ,ചിക്ക മഗലുരു 6 വീതം ചിത്ര ദുർഗ 1 ചിക്ക ബല പുര 3 എന്നിങ്ങനെ യാണ് ജില്ല തിരിച്ചുള്ള പുതിയ കോവിഡ് കണക്കുകൾ

കോവിഡ് ബാധിച്ചു മരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

കൂട്ടത്തോടെ അടച്ചിട്ട് പോലീസ് സ്റ്റേഷനുകൾ : കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അടച്ചത് 20 പോലീസ് സ്റ്റേഷനുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group