Home covid19 കർണാടകയിൽ പുതിയ 337 കേസുകൾ:8000 കടന്നു :ബംഗളുരുവിൽ മാത്രം 138 കേസുകൾ 7 മരണവും

കർണാടകയിൽ പുതിയ 337 കേസുകൾ:8000 കടന്നു :ബംഗളുരുവിൽ മാത്രം 138 കേസുകൾ 7 മരണവും

by admin

ബംഗളുരു :കോവിഡ് 19 കേസുകൾ ക്രമാതീതമായി കൂടുന്നതിനോടൊപ്പം കോവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തുന്നു . തുടർച്ചയായി മൂന്നാം ദിവസവും ബംഗളുരുവിലെ മരണ സംഖ്യ കൂടി ഇന്ന് ആകെ സംസ്ഥാനത്തു 10 പേര് മരണപ്പെട്ടു അതിൽ 7 പേരും ബംഗളുരുവിൽ നിന്നുള്ളവരാണ് .

കഴിഞ്ഞ 24 മണിക്കൂറിൽ 337 കേസുകളാണ് സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത് .അതിൽ 93 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും 11 പേർ വിദേശത്തോ നിന്നും വന്നവരാണ് .230 പേർ അസുഖം ബേധമായി ഇന്ന് ആശുപത്രി വിട്ടതോടെ നിലവിലെ രോഗികളുടെ എണ്ണം 2943 ആയി .

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

ഏറ്റവും കൂടുതൽ പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളുരു അർബൻ ജില്ലയിലാണ് 138 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഉഡുപ്പി 11,ബെംഗളുരു റൂറൽ 4, ഉത്തര കന്നഡ 1, ബീദർ 10, , ഹാസൻ 18, ധാർവാഡ് 3, യാദഗിരി 4,ഷിമോഗ 1.ദാവൺഗരെ 12, കൽബുർഗി 52, മൈസൂരു 6, ബല്ലാരി 37, ദക്ഷിണ കന്നഡ 13, മാണ്ഡ്യ 3,ബാഗൽ കോട്ട് 3, ചിക്ക ബെല്ലാപുര 3, ,കോപ്പാള 6 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ജില്ലാ തിരിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ കൊടുക്കുന്നു

239 കണ്ടൈൻമെൻറ് സോണുകൾ : കുരുക്ക് മുറുക്കി കർണാടക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group