Home Featured കർണാടകയിൽ വീണ്ടും സോഷ്യൽ മീഡിയ വഴി വർഗീയ പോസ്റ്റ് : ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇരുപതുകാരന്‍ അറസ്‌റ്റില്‍

കർണാടകയിൽ വീണ്ടും സോഷ്യൽ മീഡിയ വഴി വർഗീയ പോസ്റ്റ് : ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം പ്രചരിപ്പിച്ച ഇരുപതുകാരന്‍ അറസ്‌റ്റില്‍

by admin

ബംഗളൂരു : കര്‍ണാടകയിലെ റായ്ചുര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കില്‍ ശ്രീരാമനെ അവഹേളിക്കുന്ന തരത്തില്‍ വാട്സ്‌ആപ്പ് പോസ്റ്റ് ഷെയര്‍ ചെയ്തതിന് 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം വിഭാഗത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെ ബംഗളൂരുവില്‍ കലാപമുണ്ടായി ഒരാഴ്ചയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പരത്തുന്ന തരത്തില്‍ മറ്റൊരു പോസ്റ്റ് ഷെയര്‍ ചെയ്തതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവാവിന്റെ പോസ്റ്റ് വൈറലായതോടെ ഹിന്ദു സംഘടനകള്‍ ദേവദുര്‍ഗ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് സംഭവം നിയന്ത്രണാവിധേയമാക്കുകയായിരുന്നു. വാട്സ്‌ആപ്പ് സ്റ്റാറ്റസിലൂടെയാണ് യുവാവ് ശ്രീരാമനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലെ സന്ദേശം പ്രചരിപ്പിച്ചതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കാത്തിരിപ്പിനിടെ ശുഭവാര്‍ത്ത, ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ വിജയത്തിലേക്ക്, കേന്ദ്രം തീരുമാനിച്ചാല്‍ അംഗീകാരം ഉടന്‍

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവാവിനെ സെപ്റ്റംബര്‍ മൂന്ന് വരെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് നിലവില്‍ സമാധാനപരമായ അന്തരീക്ഷമാണെന്ന് ദേവദുര്‍ഗ പൊലീസ് അറിയിച്ചു.

കോവിഡിന്റെ രണ്ടാംഘട്ടത്തില്‍ രോഗബാധിതര്‍ കൂടുതലും യുവാക്കള്‍, രോഗവ്യാപനത്തിനും യുവാക്കള്‍ കാരണക്കാരാകുന്നുവെന്ന് ലോകാരോഗ്യസംഘടന

നാട്ടിൽ കുടുങ്ങിയവർക്ക്‌ വേണ്ടി ബാംഗ്ലൂർ മലയാളിയുടെ പുതിയ സംരംഭം"ഘർ പേ രഹോ" ശ്രദ്ധേയമാവുന്നു  

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group