ഇന്ന് ബാഴ്സലോണയില്‍ ഒരുപാട് നാടകീയത ഉണ്ടായിരുന്നു എങ്കിലും അതൊക്കെ മറികടന്ന് ബാഴ്സലോണ ക്വാര്‍ട്ടറിലേക്ക് കടന്നു. ഇന്ന് പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ നാപോളിയെ നേരിട്ട ബാഴ്സലോണ 3-1ന്റെ വിജയം നേടിക്കൊണ്ടാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ 1-1ന്റെ സമനില ആയിരുന്നതിനാല്‍ അഗ്രിഗേറ്റ് സ്കോറില്‍ 4-2ന് ജയിച്ചാണ് ബാഴ്സലോണ ക്വാര്‍ട്ടറിലേക്ക് കടന്നത്.
വളരെ കരുതലോടെയായിരുന്നു സെറ്റിയന്റെ ടീം ഇന്ന് കളി തുടങ്ങിയത്. പക്ഷെ തങ്ങള്‍ക്ക് ലഭിച്ച ആദ്യ അവസരം തന്നെ മുതലെടുത്ത് കൊണ്ട് ബാഴ്സലോണ സമ്മര്‍ദ്ദം കുറച്ചു. 10ആം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്ന് സെന്റര്‍ ബാക്ക് ലെങ്ലെറ്റിന്റെ മികച്ച ഹെഡറിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. ലെങ്ലെറ്റിന്റെ ആദ്യ ചാമ്ബ്യന്‍സ് ലീഗ് ഗോളാണിത്.
ബാഴ്സലോണയുടെ രണ്ടാം ഗോള്‍ ഒരു മെസ്സി മാജിക്ക് ആയിരുന്നു. 23ആം മിനുട്ടില്‍ സുവാരസില്‍ നിന്ന് പന്ത് സ്വീകരിച്ച മെസ്സി റൈറ്റ് വിങ്ങില്‍ നിന്ന് നാപോളി ഡിഫന്‍സിന്റെ ടാക്കിളുകള്‍ എല്ലാം മറികടന്ന് ബോക്സില്‍ എത്തി. ബോക്സില്‍ ഒരു ചാലഞ്ചില്‍ വീഴുന്നതിനിടയില്‍ മെസ്സി തൊടുത്ത ഇടം കാലന് സ്ട്രൈക്ക് ഒസ്പീനയെയും മറികടന്ന് വലയില്‍ എത്തുക ആയിരുന്നു.
ആദ്യ പകുതിയുടെ അവസാനത്തില്‍ ബാഴ്സലോണയുടെ മൂന്നാം ഗോളും എത്തി. ഈ ഗോളിലും മെസ്സിയുടെ പങ്ക് വലുതായിരുന്നു. മെസ്സി നേടിക്കൊടുത്ത പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് സുവാര്സ് ബാഴ്സലോണയുടെ ലീഡ് മൂന്നാക്കി. അഗ്രിഗേറ്റ് സ്കോറില്‍ ബാഴ്സലോണ 4-1ന് മുന്നില്‍. ആദ്യ പകുതിയിലെ സംഭവങ്ങള്‍ അവിടെയും അവസാനിച്ചില്ല. ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങും മുമ്ബ് ഒരു പെനാള്‍ട്ടി വിസില്‍ കൂടെ മുഴങ്ങി. ഇത്തവണ നാപോളിക്ക് അനുകൂലമായായിരുന്നു പെനാള്‍ട്ടി. കിക്ക് എടുത്ത ലൊറെന്‍സോ ഇന്‍സിനെ പന്ത് വലയില്‍ എത്തിച്ചു. സ്കോര്‍ 3-1മ് അഗ്രിഗേറ്റില്‍ ബാഴ്സലോണ 4-2ന് മുന്നില്‍.
രണ്ടാം പകുതിയില്‍ അച്ചടക്കത്തോടെ കളിച്ച ബാഴ്സലോണ അധികം സമ്മര്‍ദ്ദത്തില്‍ അകപ്പെടാതെ വിജയം ഉറപ്പിച്ചു. ലിസ്ബണില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ബയേണെ ആകും ബാഴ്സലോണ നേരിടുക.
- രാജ്യത്തെ ആദ്യത്തെ മൊബൈൽ കോവിഡ്- 19 ലാബുകൾ പൊതുജനങ്ങൾക്കായി സമർപ്പിച്ചു
- മുഖ്യമന്ത്രിക്ക് പിന്നാലെ കർണാടക പ്രതിപക്ഷ നേതാവിനും കോവിഡ് സ്ഥിതീകരിച്ചു : സിദ്ധരാമയ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- കർണാടക മുഖ്യ മന്ത്രി ബി എസ് യെദ്യുരപ്പയ്കും കൃഷിമന്ത്രി ബി സി പട്ടേലിനും യു ടി ഖാദർ എം എൽ എ യ്കും കോവിഡ് സ്ഥിതീകരിച്ചു
- ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം
- സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്മാര്
- കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്