ബെംഗളൂരു: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആവേശകരമായ പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന ഫൈനല് പോരാട്ടത്തിന് കളമൊരുങ്ങുന്നു.അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില് ഇന്ത്യയും വെസ്റ്റ് ഇൻഡീസും നാളെ (ഒക്ടോബർ 17) ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന ഈ കലാശപ്പോരാട്ടം നടക്കുന്നത്.പരമ്പരയില് ഇരു ടീമുകളും ഇപ്പോള് 2-2 എന്ന നിലയില് ഒപ്പത്തിനൊപ്പമാണ്. ഹൈദരാബാദില് നടന്ന കഴിഞ്ഞ മത്സരത്തില് വിജയിച്ച വെസ്റ്റ് ഇൻഡീസ് പരമ്പരയില് ശക്തമായ തിരിച്ചുവരവ് നടത്തിയതോടെയാണ് പരമ്പര അവസാന മത്സരത്തിലേക്ക് നീണ്ടത്.
അതിനാല് നാളത്തെ മാച്ച് ഇരുടീമുകള്ക്കും ഒരുപോലെ ജീവന്മരണ പോരാട്ടമാണ്.ചിന്നസ്വാമിയിലെ വെടിക്കെട്ട് പ്രതീക്ഷയില് ആരാധകർചെറിയ ബൗണ്ടറികളും ബാറ്റിംഗിന് ഏറെ അനുകൂലവുമായ ചിന്നസ്വാമിയിലെ പിച്ചില് റണ്മഴയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില് തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്, നായകൻ ശ്രേയസ് അയ്യർ, അഭിഷേക് ശർമ്മ എന്നിവരുടെ ബാറ്റിംഗ് പ്രകടനമാകും ഇന്ത്യയുടെ പ്രധാന കരുത്ത്.മറുവശത്ത് ഷായ് ഹോപ്പിന്റെയും സംഘത്തിന്റെയും മികച്ച ബാറ്റിംഗ് നിര ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യൻ ബൗളർമാർക്ക് മികച്ച പ്രകടനം പുറത്തെടക്കേണ്ടതുണ്ട്. നാളെ വൈകിട്ട് 7 മണി മുതലാണ് മത്സരം ആരംഭിക്കുന്നത്.
ഇന്ത്യൻ സാധ്യത ഇലവൻ (India Predicted Playing XI)
അഭിഷേക് ശർമ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ) ,തിലക് വർമ്മ, നമാൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേല്, പ്രിൻസ് യാദവ്, മായങ്ക് യാദവ്, അർഷ്ദീപ് സിംഗ്
വെസ്റ്റ് ഇൻഡീസ് സാധ്യത ഇലവൻ (West Indies Predicted Playing XI)
ഷായ് ഹോപ്പ് (ക്യാപ്റ്റൻ & വിക്കറ്റ് കീപ്പർ), ജുവല് ആൻഡ്രൂ, ഷിംറോണ് ഹെറ്റ്മെയർ, റോവ്മാൻ പവല്, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റണ് ചേസ്, ഷമാർ സ്പ്രിംഗർ, കീമോ പോള്, ഷമാർ ജോസഫ്, ഗുഡകേഷ് മോട്ടി