Home കർണാടക ബെംഗളൂരുവില്‍ ഉപയോഗിച്ച കപ്പുകളില്‍ പാനീയങ്ങള്‍ വിതരണം; പിവിആര്‍ ഐനോക്‌സ് ജ്യൂസ് കൗണ്ടര്‍ അടപ്പിച്ചു

ബെംഗളൂരുവില്‍ ഉപയോഗിച്ച കപ്പുകളില്‍ പാനീയങ്ങള്‍ വിതരണം; പിവിആര്‍ ഐനോക്‌സ് ജ്യൂസ് കൗണ്ടര്‍ അടപ്പിച്ചു

ബെംഗളൂരുവിലെ പിവിആർ ഐനോക്‌സ് തിയേറ്ററില്‍ ഉപയോഗിച്ച കപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് പാനീയങ്ങള്‍ വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് ജ്യൂസ് കൗണ്ടർ അടപ്പിച്ച്‌ ആരോഗ്യവകുപ്പ്.കൊണനകുണ്ടെ ക്രോസിലെ ഫോറം മാളിലുള്ള തിയേറ്ററിലെ കൗണ്ടറാണ് അധികൃതർ അടച്ചത്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങളുടെ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് നോട്ടീസും നല്‍കി.തിയേറ്ററിലെത്തിയ ഒരാളാണ് ഉപയോഗിച്ച കപ്പുകളില്‍ ശീതളപാനീയങ്ങള്‍ വിതരണം ചെയ്യുന്നതായി ആരോപിച്ച്‌ പരാതി നല്‍കിയത്.

ജീവനക്കാരുമായി ഇയാള്‍ തർക്കിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ ചട്ടലംഘനങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ സ്വീകരിച്ച നടപടികള്‍ കർണാടക ആരോഗ്യ-കുടുംബക്ഷേമ മന്ത്രി യു.ടി. ഖാദർ എക്സിലൂടെ അറിയിച്ചു. പരാതി ലഭിച്ച ഉടൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും നോട്ടീസ് നല്‍കുകയും ജ്യൂസ് കൗണ്ടർ അടച്ചുപൂട്ടുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.വലിയ ബ്രാൻഡുകളായാലും ചെറുകിട കച്ചവടക്കാരായാലും ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം, പാക്കേജിങ്, വിതരണം എന്നിവയില്‍ വൃത്തിഹീനമായ രീതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഭക്ഷ്യസുരക്ഷാ ക്യുആർ കോഡ് സ്കാൻ ചെയ്ത് പരാതി നല്‍കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. ലഭിക്കുന്ന പരാതികളില്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group