Home covid19 ബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു

ബംഗളുരുവിൽ ഇനിയൊരു ലോക്കഡൗൺ ഉണ്ടോ ? വാർത്തകളുടെ നിജസ്ഥിതി ആഭ്യന്തരമന്ത്രി വിശദീകരിക്കുന്നു

by admin
basavaraj-bomma

ബംഗളുരു :ദിവസങ്ങളായി ലോക്കഡൗൺ സംബന്ധിച്ച് വിവിധ തരത്തിലുള്ള വാർത്തകളും ഊഹ പോഹങ്ങളുമാണ് നഗരത്തിൽ പരക്കുന്നത്. ജൂലൈ 7 നു ശേഷം അല്ലെങ്കിൽ പത്താം ക്ലാസ് പരീക്ഷ തീർന്ന ഉടൻ ലോക്കഡൗൺ ഉണ്ടാകും എന്ന തരത്തിലായിരുന്നു വാർത്തകൾ .അത്തരം വാർത്തകൾ വിശ്വസിച്ചു ജനങ്ങൾ കൂട്ടത്തോടെ ബാംഗ്ലൂർ വിടുകയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി .

bangalore malayali news portal join whatsapp group

എന്നാൽ ബംഗളുരുവിൽ വീണ്ടും ഒരു ലോക്കഡൗൺ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ വ്യക്തമാക്കി . ജനങ്ങൾ പരിഭ്രാന്തരാവുകയും ഒട്ടേറെപ്പേർ സ്വദേശങ്ങളിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത് .

മുഖ്യമന്ത്രി ശ്രീ ബി എസ് യെദ്യൂരപ്പ ആദ്യമേ തന്നെ ഇനിയൊരു ലോക്കഡൗൺ ഉണ്ടായിരിക്കില്ല എന്ന് വ്യക്തമാക്കിയിരുന്നു .നഗരത്തിൽ ക്രമാതീതമായി വർധിക്കുന്ന കോവിഡ്ബാധ തടയാൻ ജനങ്ങൾ സഹകരിക്കണമെന്നും . സാമൂഹിക അകലം പാലിക്കണമെന്നും ഇല്ലെങ്കിൽ വീണ്ടും ഒരു ലോക്കഡൗണിലേക്ക് പോകേണ്ടി വരും എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത് .

ബെംഗളൂരുവിലെ കോവിഡ് വ്യാപനം: മലയാളികൾ കൂട്ടത്തോ‌ടെ മടങ്ങുന്നു; മുത്തങ്ങയിൽ തിരക്കേറി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group