Home Featured ബെംഗളൂരുവിലെ കോവിഡ് വ്യാപനം: മലയാളികൾ കൂട്ടത്തോ‌ടെ മടങ്ങുന്നു; മുത്തങ്ങയിൽ തിരക്കേറി

ബെംഗളൂരുവിലെ കോവിഡ് വ്യാപനം: മലയാളികൾ കൂട്ടത്തോ‌ടെ മടങ്ങുന്നു; മുത്തങ്ങയിൽ തിരക്കേറി

by admin

കല്പറ്റ : കർണാടകത്തിൽ കോവിഡ് -19 കേസുകൾ കുത്തനെ ഉയർന്നതോടെ മുത്തങ്ങ വഴിയെത്തുന്നവരുടെ എണ്ണം വർധിച്ചു.

ശനിയാഴ്ച 1653 പേരാണ് മുത്തങ്ങ വഴിയെത്തിയത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കുള്ളവരാണ് ഇവരേറെയും. തൃശ്ശൂർ, എറണാകുളം ജില്ലകളിലേക്കുള്ളവരും മുത്തങ്ങ വഴിയെത്തുന്നുണ്ട്. കോവിഡ് നിരീക്ഷണത്തിന്റെ തുടർപ്രവർത്തനങ്ങൾ ഉറപ്പാക്കാൻ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിർദേശം. എന്നാൽ, ഇതുപാലിക്കാതെയും ആളെത്തുന്നുണ്ട്.

bangalore malayali news portal join whatsapp group

കർണാടകത്തിൽ കോവിഡ് കേസുകൾ ഉയർന്നതോടെ കഴിഞ്ഞ ഒരാഴ്ചയായാണ് തിരികെയെത്തുന്നവരുടെ എണ്ണം കൂടിയത്.

ശനിയാഴ്ച മാത്രം 1839 കേസുകളാണ് കർണാടകത്തിൽ സ്ഥിരീകരിച്ചത്. ഇതിൽ 1172 കേസുകളും ബെംഗളൂരുവിലാണ്

സമൂഹവ്യാപനം എന്ന തോതിലേക്ക് കോവിഡ് കേസുകൾ ഉയർന്നതോടെയാണ് മലയാളികൾ കൂട്ടത്തോടെ മടങ്ങിയത്.

പരീക്ഷ കഴിഞ്ഞ് സ്കൂളുകൾ അടച്ചതും ഇതിന് ആക്കംകൂട്ടി. എന്നാൽ പാസ് വേണ്ടെന്ന കേന്ദ്രസർക്കാർ ഉത്തരവിനെ തെറ്റായി വ്യാഖാനിച്ചതോടെ അതിർത്തി ചെക്പോസ്റ്റ് കടക്കാൻ പലർക്കും മണിക്കൂറുകൾ എടുക്കേണ്ടി വന്നു.

നിലവിൽ കോവിഡ്‌ജാഗ്രതയിൽ രജിസ്റ്റർചെയ്യുന്ന എല്ലാവർക്കും യാത്രാനുമതിയുണ്ട്. രജിസ്റ്റർ ചെയ്യുമ്പോൾ അനുവദിക്കുന്ന സമയം അല്പദിവസങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും ചെക്പോസ്റ്റിൽ അത് മാനദണ്ഡമാക്കുന്നില്ല. ക്വാറന്റീൻ ഉൾപ്പെടെയുള്ള തുടർനിരീക്ഷണങ്ങൾ എളുപ്പമാക്കുന്നതിനാണ് കോവിഡ് ജാഗ്രതയിൽ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നത്. ഓരോ വ്യക്തിയും താമസിക്കുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഇവർ മുത്തങ്ങയിലെത്തുമ്പോഴേ വിവരം അറിയാനും മുന്നൊരുക്കങ്ങൾ നടത്താനുമാകും.

കർണാടകയിൽ പുതിയ 1843 കോവിഡ് കേസുകൾ ,30 മരണം : 981 കേസുകളും 10 മരണവും ബംഗളുരുവിൽ നിന്നുള്ളത്

മുത്തങ്ങയിൽ റെഡ്സോണുകളിൽനിന്ന് വരുന്നവരുടെയും രോഗലക്ഷണങ്ങൾ ഉള്ളവരുടെയും സ്രവം പരിശോധനയ്ക്കെടുക്കുന്നുണ്ട്. രജിസ്റ്റർചെയ്യാതെ എത്തുന്നവരുടെ രജിസ്ട്രേഷൻ നടപടികളും മുത്തങ്ങയിൽ ചെയ്യേണ്ടിവരും.

ശനിയാഴ്ച രാത്രി വൈകിയും ഫെസിലിറ്റേഷൻ സെന്ററിന് പ്രവർത്തിക്കേണ്ടിവന്നു. ഇതോടെ ഞായറാഴ്ചമുതൽ സ്ഥലത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഫെസിലിറ്റേഷൻ സെന്ററിന് ഒരു കിലോമിറ്റർ അകലെ വാഹനങ്ങൾ തടഞ്ഞ് നിശ്ചിത എണ്ണം എന്ന കണക്കിലാണ് കടത്തിവിടുന്നത്.

  24 മണിക്കൂറിൽ ബംഗളുരുവിലെ 26  ബിബിഎംപിവാർഡുകളിലും  റിപ്പോർട്ട് ചെയ്യപ്പെട്ടത് പത്തിൽ കൂടുതൽ കേസുകൾ .നിങ്ങളുടെ പ്രദേശം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം  


You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group