Home covid19 മാധ്യമ പ്രവര്ത്തകന് കോവിഡ് : ബംഗളുരു പ്രസ് ക്ലബ് അടച്ചു പൂട്ടി

മാധ്യമ പ്രവര്ത്തകന് കോവിഡ് : ബംഗളുരു പ്രസ് ക്ലബ് അടച്ചു പൂട്ടി

by admin

ബംഗളുരു :ഒരു ദേശീയ മാധ്യമത്തിലെ മാധ്യമ പ്രവര്ത്തകന് കോവിഡ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ബംഗളുരു പ്രസ് ക്ലബ് താത്കാലികമായി അടച്ചു പൂട്ടി .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം           

രോഗം സ്ഥിതീകരിച്ചു കൊണ്ടുള്ള ബിബിഎംപിയുടെ ഫോൺകോൾ സന്ദേശം ലഭിക്കുമ്പോൾ അദ്ദേഹം ബംഗളുരു പ്രസ് ക്ലബ്ബിലായിരുന്നു . കുടുംബാംഗങ്ങളും സഹ പ്രവർത്തകരും ഉൾപ്പെടെ പ്രാഥമിക കോണ്ടാക്ടുകളെന്നു സംശയിക്കുന്നവരെയെല്ലാം ക്വാറന്റൈനിലേക്കു മാറ്റി .

നൃപത്തുങ്ക റോഡിലുള്ള ഡി ജി -ഐ ജി പി (ഡയറക്ടർ ജനറൽ -ഇൻസ്‌പെക്ടർ ജനറൽ ) ഹെഡ് കോട്ടേഴ്സിൽ വാർത്ത സമ്മേളനം റിപ്പോർട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിതീകരിച്ചത് .ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രസ് ക്ലബ് സീൽ ഡൗൺ ചെയ്തിരിക്കുകയാണ് .

കർണാടകയിൽ ഇന്ന് 445 പേർക്ക് കോവിഡ്:ബാംഗളൂരിൽ 3 പേര് ഉൾപ്പെടെ 10 മരണം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group