Home covid19 പുതിയ കോവിഡ് കേസുകൾ 416 , മരണപ്പെട്ടത് 9 പേർ : ബംഗളുരുവിൽ മാത്രം 94 പുതിയ രോഗികൾ ,

പുതിയ കോവിഡ് കേസുകൾ 416 , മരണപ്പെട്ടത് 9 പേർ : ബംഗളുരുവിൽ മാത്രം 94 പുതിയ രോഗികൾ ,

by admin

ബംഗളുരു :ആരോഗ്യ വകുപ്പിന്റെ കോവിഡ് എവെനിംഗ് ബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്തു പുതിയ 416 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .അതിൽ 116 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 22 പേർ വിദേശ രാജ്യങ്ങളിൽ നിന്നും കർണാടകയിൽ എത്തിയവരാണ് . 181 പേർ അസുഖം മാറി ആശുപത്രി വിട്ടു .

സംസ്ഥാനത്തു 9 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടു കൂടി സംസ്ഥാനത്തു ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 132 ആയി , ബംഗളുരു നഗരത്തിൽ മാത്രം 3 മരങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം    

ഇന്നും സംസ്ഥാനത്തു ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ബംഗളുരു നഗരത്തിലാണ് .94 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇന്ന് ഒരാൾ മാത്രമാണ് ബംഗളുരുവിൽ അസുഖം മാറി ആശുപത്രി വിട്ടത് . 36 പേരോളം നഗരത്തിൽ അത്യാഹിത വിഭാഗത്തിലാണ് .

ബംഗളുരുവിൽ ക്വാറന്റൈൻ ഇനി “തമാശയല്ല ” : ലംഘനം നടത്തുന്നവരെ പിടികൂടാൻ സിറ്റിസൺ ക്വാറന്റിൻ സ്ക്വാഡ് വരുന്നു

ഇതോടെ സംസ്ഥാനത്തെ നിലവിലുള്ള ആകെ കോവിഡ് ബാധിതരുടെ എണ്ണം 3170 ആയി.8697 പേർക്കാണ് ഇതുവരെയായി കോവിഡ് ബാധ സ്ഥിതീകരിച്ചതു .
കൂടുതൽ വിശദംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു .

ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group